in , , , , , , ,

ടൈപ്പ് 1 പ്രമേഹം: സാധാരണ ഭക്ഷണം കഴിക്കാമെന്ന് ഐസിഎംആര്‍

Share this story

ന്യൂഡല്‍ഹി. ജന്മനാ പ്രമേഹം ബാധിച്ചവര്‍ക്കും (ടൈപ്പ് 1 ) സാധാരണ കുട്ടികളുടേതുപോലെ ഉപ്പടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കാമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) മാര്‍ഗരേഖയില്‍ വ്യക്തമാക്കി.

ജീവിതശൈലിയിലെ ക്രമീകരണം കുട്ടികളിലെ പ്രമേഹം നിയന്ത്രിക്കുന്നതില്‍ പ്രധാനമാണ് ടൈപ്പ് 1 പ്രമേഹം സ്ഥിരീകരിച്ചയുടന്‍ ഇന്‍സുലിന്‍ ആവശ്യമായി വരും. ഇതു തുടരുകയും വേണം. ഭക്ഷണം കഴിക്കുന്നതിലെ നിര്‍ദേശങ്ങള്‍, കുട്ടികളുടെ വ്യായാമമുറകള്‍, ജീവിതശൈലി സംബന്ധിച്ച നിര്‍ദേശങ്ങള്‍. ഇന്‍സുലിന്‍ നിരീക്ഷണം തുടങ്ങിയവയെക്കുറിച്ചും ചികിത്സ സംബന്ധിച്ചും മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ട്. പ്രമേഹബാധിതരില്‍ കോവിഡ് ഗുരുതരമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഐസിഎംആര്‍ മാര്‍ഗരേഖ പുറത്തിറക്കിയത്.
നിരീക്ഷണങ്ങള്‍

ടൈപ്പ് 1 പ്രമേഹം ഇന്ത്യയിലാണ് കൂടുതല്‍.

മുതിര്‍ന്നവരിലെ പ്രമേഹം ഏറ്റവും കൂടുതലുളള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ലോകത്തെ ഓരോ 6 പ്രമേഹബാധിതരിലും ഒരാള്‍ ഇന്ത്യയില്‍നിന്നാണ്.

കഴിഞ്ഞ 3 പതിറ്റാണ്ടിനിടെ കേസുകളുടെ എണ്ണത്തില്‍ 150% വര്‍ധന. ഇനിയും കുടും നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം ഒരുപോലെയാകുന്നു.

ഗ്രാമ, നഗരങ്ങളില്‍ 25-34 പ്രായക്കാര്‍ക്കിടയില്‍ പ്രമേഹം വര്‍ധിക്കുന്നതായി സൂചന .

കുട്ടികളിലെ ടൈപ്പ് 1 പ്രമേഹം കൂടി വരുന്നു

2019 ല്‍ 40 ലക്ഷത്തിലേറെ മരണങ്ങള്‍ക്കു പ്രമേഹവും ഘടകമായി.

നിങ്ങള്‍ ചിക്കനും ചോറും ചൂടാക്കി കഴിക്കുന്നവരാണോ ? എന്നാലത് വിഷത്തിന് തുല്യമാണ്

പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ കുഴപ്പമുണ്ടോ?