- Advertisement -Newspaper WordPress Theme
Uncategorizedനിങ്ങള്‍ ചിക്കനും ചോറും ചൂടാക്കി കഴിക്കുന്നവരാണോ ? എന്നാലത് വിഷത്തിന് തുല്യമാണ്

നിങ്ങള്‍ ചിക്കനും ചോറും ചൂടാക്കി കഴിക്കുന്നവരാണോ ? എന്നാലത് വിഷത്തിന് തുല്യമാണ്

ആഹാരം ബാക്കിവരുന്നത് നേരെ ഫ്രിഡ്ജിലോട്ട് മാറ്റിവച്ച് പിറ്റേന്ന് ചൂടാക്കി ഉപയോഗിക്കുന്നത് പല വീടുകളിലും പതിവാണ്. എന്നാല്‍ ഇതില്‍ ചില അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്. പലര്‍ക്കും ഇതിന്റെ ദോഷവശങ്ങള്‍ വളരെ വ്യക്തമായി അറിയാം. എങ്കിലും ഇതേ തെറ്റ് ആവര്‍ത്തിക്കുന്നു.

മുട്ട പാകം ചെയ്ത ശേഷം ഉടനെ കഴിക്കേണ്ട ഒരു ആഹാരമാണ്. ഇതില്‍ സാല്‍മൊണല്ല എന്ന ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട പാകമായ ശേഷം കുറേ നേരം വയ്ക്കുന്നത് ഈ ബാക്ടീരിയ പെരുകാനിടയാക്കും. മുട്ട വീണ്ടും ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ അപകടകരമാണ്.

  • ചീരയില്‍ നൈട്രേറ്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോള്‍ നൈട്രേറ്റുകള്‍ വിഷാംശമുളളതായി മാറും. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ക്ഷണിച്ചുവരുത്തും.
  • തലേ ദിവസം ബാക്കിവന്ന ചിക്കന്‍ കറിയും മറ്റും ചൂടാക്കി പിറ്റേന്ന് ഉപയോഗിക്കുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ കേട്ടോളൂ ആരോഗ്യത്തിന് ഏറെ ദോഷകരമാണിത്. ചൂടാക്കുന്നതിലൂടെ പോഷകങ്ങളിലുണ്ടാകുന്ന മാറ്റം ഈ ആഹാരത്തെ വിഷമയമാക്കും.
  • പാചകത്തിന് ഒരു തവണ ഉപയോഗിച്ച എണ്ണ കളയുന്നത് പലര്‍ക്കും മടിയുളള കാര്യമാണ്. അതിന്റെ ദോഷവശങ്ങള്‍ നന്നായി അറിയാമെങ്കിലും നമ്മള്‍ ഈ തെറ്റ് പിന്നെയും ആവര്‍ത്തിക്കും. എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ഹൃദ്രോഗം, ക്യാന്‍സര്‍ എന്നിവയ്ക്ക് വരെ ഇത് കാരണമായേക്കും.
  • പാചകം ചെയ്താലുടന്‍ കഴിയ്ക്കേണ്ട ആഹാരമാണ് കൂണ്‍. ഒരിക്കലും ചൂടാക്കി കഴിക്കാന്‍ പാടില്ല. ഇങ്ങനെ ചെയ്താല്‍ പലതരം ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകും.
  • ബീറ്റ്റൂട്ട് വീണ്ടും ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കാന്‍സര്‍ പോലുളള രോഗങ്ങള്‍ക്ക് വരെ ഇത് കാരണമായേക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
  • ഉരുളക്കിഴങ്ങിന് ആരോഗ്യഗുണങ്ങള്‍ നിരവധിയുണ്ടെങ്കിലും ചൂടാക്കി കഴിയ്ക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. വേവിച്ച ഉരുളക്കിഴങ്ങ് തണുക്കുന്നതോടെ അതില്‍ ബോട്ടുലിസം എന്ന ബാക്ടീരിയ പെരുകും. അതിനാല്‍ പാകം ചെയ്താലുടന്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.
  • കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നിയേക്കാമെങ്കിലും ചോറ് ചൂടാക്കിക്കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് ഫുഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഏജന്‍സി സാക്ഷ്യപ്പെടുത്തുന്നു. ഡയേറിയ, ഛര്‍ദ്ദി പോലുളള പ്രശ്നങ്ങള്‍ക്ക് ഇത് കാരണമായേക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme