മൈഗ്രേന് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെയാണ് കൂടുതലും വലയ്ക്കുന്നത്. തലവേദനയുടെ ബോംബ് ആണ് പലര്‍ക്കും മൈഗ്രേന്‍. ഇത് വരുന്ന സമയം പലതരം ശബ്ദങ്ങള്‍ കേള്‍ക്കുന്നതു പോലെ തോന്നാം കണ്ണില്‍ ബള്‍ബ് മിന്നും പോലെ പ്രകാശം അനുഭവപ്പെടാം. ചിലര്‍ക്ക് ഛര്‍ദിയും ഉണ്ടാകാറുണ്ട്.
ആര്‍ത്തവവേദനയ്‌ക്കൊപ്പം മൈഗ്രേനും കൂടി ആര്‍ത്തലച്ചെത്തുമ്പോള്‍ നിവര്‍ന്നു നില്‍ക്കുക പോലും വിഷമകരമാണ്. ചിലര്‍ക്ക് ആര്‍ത്തവം തുടങ്ങുമ്പോള്‍, ചിലര്‍ക്ക് കഴിയുമ്പോള്‍, ഓവുലേഷന്‍ സമയത്ത് ഇങ്ങനെ പല പാറ്റേണുകളിലാണ് സ്ത്രീകളില്‍ മൈഗ്രേന്‍ ഉണ്ടാകുന്നത്. ഹോര്‍മോണ്‍ വ്യതിയാനമാണ് ഇത്തരം മൈഗ്രേന്റെ പ്രധാന കാരണം.
ക്രമപ്പെടുത്തണം ജീവിതശൈലി
ഏറെ നേരം വെയില്‍ കൊളളുക സമയം തെറ്റി ആഹാരം കഴിക്കുക, ജങ്ക് ഫൂഡ്, മസാല ചേര്‍ന്നതും എണ്ണയില്‍ വറുത്തതുമായ ഭക്ഷണം എന്നിവ മൈഗ്രേന്‍ ഉളളവര്‍ ഒഴിവാക്കണം മുന്‍കോപം, പിരിമുറുക്കം എന്നിവ മൈഗ്രേന് തുടക്കമിടുന്ന (ട്രിഗര്‍) കാരണങ്ങളാണ് ഇത് തിരിച്ചറിഞ്ഞ് ജീവിതശൈലി ക്രമപ്പെടുത്തുക.
പാറ്റേണ്‍ മനസ്സിലാക്കി ചികിത്സ

മൈഗ്രേന്‍ നാഡീപരമായ പ്രശ്‌നമായാണ് ആയുര്‍വേദം കണക്കാക്കുന്നത്. മൈഗ്രേന്‍ വരുന്ന പാറ്റേണ്‍ മനസ്സിലാക്കലാണ് പ്രാഥമികമായി ചെയ്യേണ്ടത്. ഏത് സാഹചര്യമാണ് മൈഗ്രേന്‍ ഉണ്ടാക്കുന്നത് എന്ന് തിരിച്ചറിയുന്നത്. ചികിത്സ എളുപ്പമാക്കും നസ്യം ചെയ്യുക. ശിരോവസ്തി അഥവാ ചില പ്രത്യേക ആയുര്‍വേദ മരുന്നുകുട്ടുകളുണ്ടാക്കി ഏറെനേരം തലയില്‍ വയ്ക്കുന്ന ചികിത്സയായ തളം വയ്ക്കല്‍. ശിരോധാര എന്നിവ മൈഗ്രേന്‍ നേരിടാന്‍ പൊതുവെ സ്വീകരിക്കുന്ന ഫലപ്രദമായ ചികിത്സാമാര്‍ഗങ്ങളാണ്.ചില പ്രത്യേക എണ്ണകള്‍ കൊണ്ടുളള കുലുക്കുഴിയല്‍. കഷായങ്ങള്‍ വഴി ദഹനശേഷിയെ ക്യത്യമാക്കുക എന്നിവയും മൈഗ്രേന്‍ നേരിടാനുളള ആയുര്‍വേദ ചികിതിത്സാമാര്‍ഗങ്ങളാണ്.