കുട്ടികളുടെ വളര്‍ച്ചയുടെ കാര്യത്തില്‍ പൊതുവേ ആളുകള്‍ ഏറെ ശ്രദ്ധാലുക്കളായിരിയ്ക്കും. ശരീരവും മനസും ഒപ്പം തലച്ചോറുമെല്ലാം വളരുന്ന പ്രായമാണിത്. ഇതു കൊണ്ട് തന്നെ ഭക്ഷണവും പ്രധാനമാണ്. കുട്ടികളുടെ ബുദ്ധി വളര്‍ച്ചയ്ക്കും ശാരീരിക വളര്‍ച്ചയ്ക്കും സഹായിക്കുമെന്ന് പറഞ്ഞ് പരസ്യത്തില്‍ കാണുന്ന പൗഡറുകള്‍ വാങ്ങി നല്‍കേണ്ട കാര്യമില്ല. ഇത്തരം പല പ്രോട്ടീന്‍ പൗഡറുകളും നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കി കുട്ടിയ്ക്ക് നല്‍കാം. തികച്ചും പ്രകൃതിദത്ത ചേരുവകളുടെ സഹായത്തോടെ വീട്ടില്‍തന്നെ തയ്യാറാക്കുന്ന ഇത്തരത്തിലെ ഒരു പ്രോട്ടീന്‍ പൗഡറിനെ കുറിച്ചറിയൂ. നമ്മുടെ കുട്ടികള്‍ക്ക് ഇത് നല്‍കുന്നത് ആരോഗ്യത്തിനും ബുദ്ധിവികാസത്തിനുമെല്ലാം ഏറെ ഗുണകരമാണ്.
- ബദാം, കശുവണ്ടിപ്പരിപ്പ്, മത്തങ്ങാക്കുരു, വാള്‍നട്സ്, നിലക്കടല, പിസ്ത എന്നിവയാണ്. ബദാമില്‍ ധാരാാളം വൈറ്റമിനുകളും ആന്റിഓക്സിഡന്റുകളും ധാതുക്കളുമെല്ലാമുണ്ട്. ഇതു കൊണ്ടു തന്നെ ശരീരത്തിന് ആവശ്യമായ പല ഗുണങ്ങളും ഇതില്‍ നിന്നും ലഭ്യമാണ്. കുട്ടികള്‍ക്കു മുതല്‍ പ്രായമായവര്‍ക്കു വരെ കഴിയ്ക്കാവുന്ന അത്യുത്തമമായ ഭക്ഷണമാണിത്. ഇതില്‍ നാരുകള്‍, മോണോസാച്വറേറ്റഡ്, പോളിസാച്വറേറ്റഡ് ഫാറ്റുകള്‍, പ്രോട്ടീന്‍, മഗ്‌നീഷ്യം വൈറ്റമിന്‍ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിനു പുറമേ കാല്‍സ്യം, അയേണ്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോസഫറസ്, ,പ്രോട്ടീന്‍ തുടങ്ങിയ പലതും ഇതില്‍ അടങ്ങിയിട്ടുണ്ട്.
- മത്തങ്ങയുടെ കുരു ഇത്തരത്തില്‍ വളരെ ആരോഗ്യപ്രദമായ ഒന്നാണ്. വിവിധ തരത്തിലുള്ള പോഷകങ്ങളായ മഗ്‌നീഷ്യം, ചെമ്പ്, പ്രോട്ടീന്‍, സിങ്ക് എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. മത്തങ്ങയുടെ കുരുവില്‍ നല്ല അളവില്‍ അടങ്ങിയിട്ടുള്ള മഗ്‌നീഷ്യം എല്ലിന്റെ വികാസത്തിന് വളരെ ആവശ്യമായ ഘടകമാണ്. മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണം കൂടിയ അളവില്‍ കഴിക്കുന്നത് എല്ലിന്റെ ദൃഢത വര്‍ദ്ധിപ്പിക്കുന്നു.
- ക്യാഷ്യൂനട്സ് ഏറെ പോഷങ്ങള്‍ അടങ്ങിയതാണ്. ആരോഗ്യത്തിന് ഏറെ ഗുണകരം. പ്രോട്ടീന്‍, ഫൈബര്‍, സിങ്ക്, ഫോസ്ഫറസ്, ആരോഗ്യകരമായ കൊഴുപ്പുകള്‍, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയ പോഷകങ്ങള്‍ കശുവണ്ടിയില്‍ സമ്പുഷ്ടമായ അളവില്‍ നിറഞ്ഞിരിക്കുന്നു.മസിലുകള്‍ വളര്‍ത്താന്‍ പറ്റിയ നല്ലൊരു ഭക്ഷണമാണ് കശുവണ്ടി.
- ശരീരത്തിന് ആരോഗ്യകരവും അവശ്യവുമായ പോഷകങ്ങളായി കണക്കാക്കപ്പെടുന്ന മോണോ- പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളുടെ സമ്പന്നമായ ഉറവിടമാണ്കപ്പലണ്ടി .കാര്‍ബോഹൈഡ്രേറ്റ് കുറവാണെങ്കിലും സസ്യ പ്രോട്ടീനുകളാല്‍ സമ്പന്നമായതിനാല്‍ ഏതെങ്കിലും തരത്തിലുള്ള ഡയറ്റ് പിന്തുടരുന്ന ആളുകള്‍ക്ക് കപ്പലണ്ടി പ്രോട്ടീന്റെ മികച്ച ഉറവിടമാകുന്നു. വിറ്റാമിന്‍ ഇ, ബി 1, ബി 3, ബി 9 എന്നിവയും മഗ്‌നീഷ്യം, ഫോസ്ഫറസ്, ചെമ്പ് തുടങ്ങിയ ധാതുക്കളും കപ്പലണ്ടിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
- വാള്‍നട്ട് വിറ്റാമിന്‍ ബി 5 ന്റെ ഗണ്യമായ അളവിനാല്‍ സമ്പുഷ്ടവുമാണ്. ഇവ പാന്റോതെനിക് ആസിഡ് എന്നും എന്നറിയപ്പെടുന്നു, കൂടാതെ ആന്റിമൈക്രോബയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങള്‍ എന്നിവ ഇവയില്‍ അടങ്ങിയിരിക്കുന്നു. ചര്‍മ്മത്തിന്റെയും മുടിയുടെയും മൊത്തത്തിലുള്ള ആരോഗ്യം നന്നാക്കാനും ഇവയെല്ലാം തന്നെ ഗുണകരമാണ്. കൂടാതെ വിറ്റാമിന്‍ ഇ യുടെ വലിയ ശേഖരം ഇവയില്‍ അടങ്ങിയിട്ടുണ്ട്. എലജിക് ആസിഡ്, കാറ്റെച്ചിനുകള്‍, ഫ്‌ലേവനോയ്ഡുകള്‍, ഫൈറ്റോസ്റ്റെറോളുകള്‍, മെലറ്റോണിന്‍ എന്നീ വിലയേറിയ ആന്റിഓക്സിഡന്റുകളുടെ ഗുണവും അവയില്‍ അടങ്ങിയിട്ടുണ്ട്.
- ഡ്രൈ നട്സില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ് പിസ്ത. പച്ച നിറത്തിലെ കട്ടിയുള്ള തോടോടു കൂടിയ ഇത് ബീറ്റാ കരോട്ടിന്‍, ഡയറ്റെറി ഫൈബര്‍, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫോളേറ്റ്, തയാമിന്‍, കാല്‍സ്യം, അയേണ്‍, സിങ്ക്, മഗ്‌നീഷ്യം, കോപ്പര്‍, പൊട്ടാസ്യം വൈറ്റമിന്‍ എ, ബി6, വൈറ്റമിന്‍ കെ, സി, ഇ തുടങ്ങിയ ധാരാളം ഘടകങ്ങളാല്‍ സമ്പുഷ്ടമാണ്.തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് പിസ്ത. രക്തത്തില്‍ ഒക്സിജന്‍ ഉണ്ടാവാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ ബി6 ആണ്. ദിവസവും പിസ്ത കഴിക്കുന്നത് രക്തത്തിലെ ഓക്സിജന്റെ അളവ് കൂട്ടാന്‍ സഹായിക്കും. ഇത് രക്തത്തില്‍ ഹീമോഗ്ലോബിന്റെ തോത് ഉയര്‍ത്തും. ഓക്സിജന്‍ തലച്ചോറില്‍ എല്ലായിടത്തും എത്തും.
ബദാം ഒരു കപ്പ്, കശുവണ്ടിപ്പരിപ്പ് അര കപ്പ്, പിസ്ത കാല്‍ കപ്പ്, മത്തങ്ങാക്കുരു കാല്‍ കപ്പ്, വാള്‍നട്സ് കാല്‍ കപ്പ്, നിലക്കടല അഥവാ കപ്പലണ്ടി കാല്‍ കപ്പ് എന്നിവയാണ് ഇതിനായി വേണ്ടത്. ഇതെല്ലാം വെവ്വേറെ നല്ലതു പോലെ വറുത്തെടുക്കുക. എണ്ണ ചേര്‍ക്കാതെ വേണം, വറുത്തെടുക്കാന്‍. കപ്പലണ്ടി തണുത്തു കഴിയുമ്പോള്‍ തൊലി കളയാം. ഇതെല്ലാം ചേര്‍ത്തെടുത്ത് നല്ലതു പോലെ പൊടിച്ച് അരിച്ചെടുക്കാം. ഇത് ഗ്ലാസ് ജാറില്‍ അടച്ച് സൂക്ഷിയ്ക്കാം. ഇത് ഒരു ഗ്ലാസ് പാല്‍ തിളപ്പിച്ച് ഇതില്‍ ഒരു ടീസ്പൂണ്‍ ചേര്‍ത്ത് കുട്ടിയ്ക്കു നല്‍കാം. ഇതല്ലാതെ കുട്ടികള്‍ക്ക് നല്‍കുന്ന ഷേക്കുകളിലോ പാന്‍ കേക്കിലോ ഇതു പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളിലോ ചേര്‍ത്ത് നല്‍കാം.