ഡെങ്കിപ്പനിക്കെതിരേ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ വാകസിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ക്ക് ഡ്രഗ്‌സ് കണ്‍ ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) അനുമതി നല്‍കി. പാനേഷ്യ ബയോടെക്കുമായി ചേര്‍ന്നാണ് ഇന്ത്യര്‍ കൗണ്‍ സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) വാകസിന്‍ നിര്‍മിക്കുന്നത്
സുരക്ഷാ കാരണങ്ങളാല്‍ ഫ്രാന്‍സ് വികസിപ്പിച്ചെടുത്ത വാകസിന് ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ അംഗീകാരം നല്‍കിയിട്ടില്ല. സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഡെങ്കിപ്പനി വാകസിന്‍ വികസിപ്പിക്കുന്നുണ്ട്. അതിന്റെ രണ്ടാംഘട്ട പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്