നിങ്ങള്‍ മാനസികമായും ശാരീരികമായും വൈകാരികമായും ബുദ്ധിമുട്ടുന്നവരാണെങ്കില്‍, നിങ്ങള്‍ വിഷാദരോഗത്തിന് അടിമപ്പെടാനുള്ള സാധ്യത കൂടുതലാണ്. വിഷാദം ഉണ്ടാകുമ്പോള്‍, തലച്ചോറിലെ രാസവസ്തുക്കളും സമ്മര്‍ദ്ദ ഹോര്‍മോണുകളും സന്തുലിതമായിരിക്കില്ല അതിനാല്‍ വിശപ്പ്, ഉറക്കം, ഊര്‍ജ്ജ നില എല്ലാം തന്നെ താളെ തെറ്റുന്നു. വിഷാദരോഗമുള്ള പുരുഷന്മാര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു.