- Advertisement -Newspaper WordPress Theme
FITNESSപ്രമേഹരോഗികളും കാലിലെ വ്രണങ്ങളും

പ്രമേഹരോഗികളും കാലിലെ വ്രണങ്ങളും

ലോകത്താകമാനമുളള 463 മില്യണ്‍ ഡയബറ്റിസ് രോഗികളില്‍ 77 മില്യണ്‍ രോഗികള്‍ ഇന്ത്യയിലാണുളളത്, ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഡയബറ്റിസ് രോഗികള്‍ ഉളളതും ഇന്ത്യയിലാണെന്നതും ആശങ്കജനകമാണ്. ഡയബറ്റിസ് മൂലമുളള പാദരോഗങ്ങള്‍ രാജത്തെ ചികിത്സ സമ്പ്രദായത്തിനും ഡോക്ടര്‍മാര്‍ക്കും ഒരു പോലെ വെല്ലുവിളി ഉയര്‍ത്തുകയാണ്. ഡയബറ്റിസ് രോഗികളില്‍ പാദരോഗങ്ങള്‍ വരാനുളള സാധ്യത 20 ശതമാനവും ഹോസപിറ്റല്‍ അഡ്മിറ്റ് ചെയ്യേണ്ടി വരുന്നതിനുളള സാധ്യത 30 ശതമാനവും കൂടുതലാണ്. ഡയബറ്റിസ് ചികിത്സക്കായി വിനിയോഗിക്കുന്ന മൊത്തം ചെലവിന്റെ 20 ശതമാനവും അനുബന്ധ പാദരോഗങ്ങള്‍ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇന്ത്യയില്‍ ഡയബറ്റിസ് മൂലമുളള പാദരോഗങ്ങള്‍ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഈയിടെയായി വര്‍ധിച്ചു വരുകയാണ്. ഇന്ത്യയില്‍ നടക്കുന്ന അംഗഛേദന ശസത്രക്രിയകളില്‍ ഭൂരി ഭാഗത്തിനും കാരണം ഡയബറ്റിസ് മൂലം കാലുകളില്‍ ഉണ്ടാകുന്ന വ്രണങ്ങളാണ്. കാലുകളില്‍ ഉണ്ടാകുന്ന മരവിപ്പ്, കാലുകളിലേക്കുളള രകതചംക്രമണത്തിലെ കുറവ് തുടങ്ങിയവയാണ് ഡയബറ്റിസ് മൂലമുളള കാലുകളുടെ അംഗഛേദനത്തിന് പ്രധാന കാരണങ്ങളായി പറയപ്പെടുന്നത്. പ്രതിവര്‍ഷം ഒരു ലക്ഷം രോഗികളില്‍ കാലുകളുടെ അംഗഛേദന ശസത്രക്രിയ നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രോഗികളില്‍ പാദ സംരക്ഷണ അവബോധം വര്‍ധിപ്പിക്കുന്നതിലൂടെയും ക്യത്യമായ ചികിത്സ ലഭ്യമാക്കുന്നതിലൂടെയും കാലുകളില്‍ വ്രണങ്ങള്‍ രൂപപ്പെടുന്ന അവസ്ഥയും തുടര്‍ന്നുളള ഗുരുതര ഘട്ടങ്ങളും ഒഴിവാക്കന്‍ സാധിക്കും.

ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

  • എല്ലാ ദിവസവും രണ്ടു നേരവും കാലുകള്‍ സോപ്പുപയോഗിച്ച് വ്യത്തിയായി കഴുകണം.
  • വരണ്ട ചര്‍മമാണെങ്കില്‍ ഈര്‍പ്പം നിലനിര്‍ത്തുന്ന ക്രീമുകള്‍ ഇടക്ക് ഉപയോഗിക്കണം.
  • കാലിലെ നഖങ്ങള്‍ ശ്രദ്ധയോടെ വെട്ടിയൊതുക്കണം
  • വിരലുകള്‍ക്കിടയിലും നഖത്തിലും അണു ബാധയുണ്ടാകാതെ ശ്രദ്ധിക്കണം.
  • മുഴകള്‍, നീര്, പൊളളല്‍, ചുവന്ന പാടുകള്‍, തഴമ്പ് എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.
  • ശരിയായ അളവിലുളള പാദരക്ഷകള്‍ ഉപയോഗിക്കണം.
  • ശൈത്യകാലത്ത് കാലുകളില്‍ കോട്ടണ്‍ സോക്‌സ് ഉപയോഗിക്കണം.
  • എണ്ണ പുരട്ടുന്നത് ഒഴിവാക്കുക.
  • മുറിവുളള കാല്‍കുത്തി അധികം നടക്കാതിരിക്കുക.
  • ചെറിയ മുറിവുകള്‍ സംഭവിച്ചാല്‍ തീര്‍ച്ചയായും ഉണങ്ങുന്നതുവരെ പ്രത്യേക ശ്രദ്ധ നല്‍കണം.

ചികിത്സ തേടാന്‍ മടിവേണ്ട

പ്രമേഹം നിയന്ത്രണത്തില്‍ കൊണ്ടുവരുകയാണ് ഏറ്റവും മികച്ച വഴി. അതിന് കഴിഞ്ഞില്ലെങ്കില്‍ ക്യത്യസമയത്ത് ശരീരത്തിലെ മാറ്റങ്ങള്‍ തിരിച്ചറിയുകയും ആവശ്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യണം. പ്രാരംഭഘട്ടത്തില്‍ തന്നെ ചികിത്സ നല്‍കിയാല്‍ മാത്രമേ പൂര്‍ണ ഫലം ലഭിക്കുകയുളളൂ. ക്യത്യമായ ചികിത്സയും പരിചരണവും കൊണ്ട് ഒരു പരിധി വരെ ഗുരുതരാവസ്ഥ ഒഴിവാക്കാന്‍ സാധിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme