in , , , , , ,

കുട്ടികളിലെ പ്രമേഹം തുടക്കത്തില്‍ അറിയാന്‍ വഴിയുണ്ട്

Share this story

നമ്മുടെ നാട്ടിലെ ഒരു ശതമാനം കുട്ടികള്‍ക്ക് പ്രമേഹം ഉണ്ടെന്നാണു വിവിധ പഠനങ്ങള്‍ കാണിക്കുന്നത്. മുതിര്‍ന്നവരുടെ രോഗം ആയി കണക്കാക്കുന്നതിനാല്‍ കുട്ടികളിലെ പ്രമേഹം വളരെ വൈകിയാണ് തിരിച്ചറിയുന്നത്. ക്ഷീണം, ശരീര മെലിച്ചില്‍, അമിത വിശപ്പ്, ദാഹം ഇതെല്ലാമാണ് സാധാരണ ലക്ഷണങ്ങള്‍. കുട്ടികള്‍ മൂത്രമൊഴിക്കുന്നിടത്ത് ഉറുമ്പുകള്‍ കാണപ്പെടുന്നതിനെത്തുടര്‍ന്ന് പരിശോധനയിലൂടെ രോഗം കണ്ടുപിടിക്കുന്നത് വിരളമല്ല. ഇന്‍സുലിന്‍ ചികില്‍സ അത്യാവശ്യമായ ടൈപ് – 1 പ്രമേഹം ആണ് മുന്‍പ് കുട്ടികളില്‍ കണ്ടു വന്നിട്ടുള്ളത്. എന്നാല്‍ അമിത വണ്ണവും വ്യായാമകുറവും കുട്ടികളില്‍ സാധാരമമായതിനെ തുടര്‍ന്ന് മുതിര്‍ന്നവരില്‍ കുടൂതലായി കാണപ്പെടുന്ന ടൈപ്-2 പ്രമേഹവും കുട്ടികളില്‍ കാണുന്നു. കോവിഡ് രോഗബാധയെ തുടര്‍ന്ന് പ്രമേഹം പുതുതായി പല കുട്ടികള്‍ക്കും വന്നിട്ടുണ്ട്. അധികവും ടൈപ് പ്രമേഹം തന്നെയാണ് കോവിഡിനു ശേഷം കുട്ടികളില്‍ കണ്ടു വരുന്നത്.

പുതിയ വില്ലനാകുന്നു മാര്‍ബര്‍ഗ് വൈറസ്

പല്ലുകള്‍ ക്ലീന്‍ചെയ്യുമ്പോള്‍