ജീവിതശൈലിയിലും ആഹാരരീതിയിലും കൊണ്ടുവരുന്ന നല്ല മാറ്റങ്ങളിലൂടെ ആര്‍ത്തവപ്രശ്‌നങ്ങളെ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാം.
ഇലക്കറികള്‍, പച്ചക്കറികള്‍, ചെറുമത്സ്യങ്ങള്‍ എന്നിവ ആര്‍ത്തവകാലത്തെ ആഹാരത്തിന്റെ ഭാഗമാക്കണം
അന്നജം, കൊഴുപ്പ് എന്നിവ കുറച്ച് പ്രോട്ടീന്‍ ഉള്‍പ്പെടുന്ന ആഹാരം ശീലമാക്കണം
അമിതകൊഴുപ്പ്, ഉപ്പ്, മധുരം എന്നിവ നിയന്ത്രിക്കണം
വേദന, ഛര്‍ദി എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ആഹാരം ഒഴിവാക്കരുത്.
കാല്‍ഷ്യം ടാബ്ലറ്റുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കുന്നത് എല്ലുകള്‍ക്ക് ബലം നല്‍കും
നന്നായി ഉറങ്ങുകയും വേണം.
ആര്‍ത്തവകാലത്ത് ലഘുവ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്.
മാനസിക പിരിമുറുക്കം കുറയ്ക്കാനായി ധ്യാനം, യോഗ എന്നിവ നല്ലതാണ്.