സ്തനാര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സെര്‍വിക്കല്‍ കാന്‍സര്‍. ‘ഹ്യൂമന്‍ പാപ്പിലോമ വൈറസ്’ ആണ് ഈ രോഗത്തിന് കാരണമാകുന്നത്. സ്പര്ശനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയുമാണ് ഈ വൈറസ് പകരുന്നത്.
ഗര്‍ഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗത്തിനെയാണ് സെര്‍വിക്സ് അഥവാ ഗര്‍ഭാശയ മുഖം എന്നു പറയുന്നത്. പലപ്പോഴും രോഗലക്ഷണങ്ങള്‍ ഒന്നും കാണാത്തത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. വളരെ വൈകിയായിരിക്കും ചിലപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങുക. 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
സ്തനാര്‍ബുദം പോലെ തന്നെ സ്ത്രീകള്‍ക്ക് ഏറെ അപകടകരമായ ഒന്നാണ് സെര്‍വിക്കല്‍ കാന്‍സര്‍. ‘ഹ്യൂമന്‍ പാപ്പിലോമ വൈറസ്’ (എച്ച്പിവി) ആണ് ഈ രോഗത്തിന് കാരണമാകുന്നത്. സ്പര്ശനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയുമാണ് ഈ വൈറസ് പകരുന്നത്.
സെര്‍വിക്കല്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍
- ക്രമംതെറ്റിയുള്ള ആര്‍ത്തവം
- ആര്‍ത്തവം ഇല്ലാത്ത ദിനങ്ങളിലും രക്തസ്രാവം
- ആര്‍ത്തവ വിരാമത്തിന് ശേഷം ഉണ്ടാകുന്ന രക്തസ്രാവം
- ലൈംഗികബന്ധത്തിന് ശേഷം രക്തം വരിക
- ക്ഷീണം
- ഭാരക്കുറവ്
- വെള്ളപോക്ക്
- ഒരു കാലില്‍മാത്രം നീര് കാണപ്പെടുക
എങ്ങനെ പ്രതിരോധിക്കാം
- ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സുരക്ഷിതമാര്‍ഗങ്ങള്‍ സ്വീകരിക്കുക
- പുകവലി ഒഴിവാക്കുക.
- കാന്‍സര്‍ കണ്ടെത്താന്‍ സ്ക്രീനിങ് ടെസ്റ്റുകള്‍ നടത്തുക.