in , , , , , , ,

കുരുന്നുകളെ വീഡിയോ കാണിക്കരുതേ – ലോകാരോഗ്യസംഘടന

Share this story


കരച്ചില്‍ മാറ്റാന്‍ ഭക്ഷണം കഴിപ്പിക്കാനും അല്പസമയം സ്വന്തമായ ഒരിടം തിരിക്കാനും കുട്ടികള്‍ക്ക് മൊബൈല്‍ ഫോണില്‍ വീഡിയോ കാണിക്കുന്ന രക്ഷിതാക്കള്‍ ജാഗ്രതൈ. ഈ വീഡിയോ ദൃശ്യങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് സാരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തല്‍.

അഞ്ചുവയസിനു താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ ടിവിയും കമ്പ്യൂട്ടറും മൊബൈലും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സ്‌ക്രീനില്‍ ചിത്രീകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് സംഘടന മാര്‍ഗ്ഗനിര്‍ദ്ദേശം കൊണ്ടുവന്നു.

ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളെ ഇത്തരം ഇലക്ട്രോണിക് സ്‌ക്രീനുകള്‍ കാണിക്കാന്‍ പാടില്ലെന്നും അതിനു മുകളില്‍ അഞ്ചു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് ദിവസേന ഒരു മണിക്കൂര്‍ മാത്രമേ വീഡിയോ പ്രദര്‍ശിപ്പിക്കാവൂ എന്നതുമാണ്.

കുട്ടികള്‍ കളിച്ചും ഉറങ്ങിയും അവരുടെ കാര്യക്ഷമതയും ബുദ്ധിശക്തിയും നിര്‍ത്തട്ടെ യെന്നും ഭാവിയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ സഹായകമാകുമെന്നും ആണ് സംഘടന നിര്‍ദ്ദേശിച്ചത്. ഒന്നു മുതല്‍ നാലു വയസ്സുള്ള കുട്ടികള്‍ ദിവസത്തില്‍ മൂന്നു മണിക്കൂറെങ്കിലും കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കണം എന്നും മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു ഒരു വയസ്സില്‍ താഴെയുള്ളവര്‍ തറയിലിരുന്ന് കളിക്കട്ടെ അവരുടെ സാന്നിധ്യത്തില്‍ നിന്ന് ഇലക്ട്രോണിക്‌സ് സ്‌ക്രീനുകളും ഒഴിവാക്കപ്പെടണം.

വൃക്ക രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ചൂടുകാലത്ത് പുരുഷന്മാര്‍ നേരിടുന്ന പ്രശ്നങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും