in , , , , ,

ഉപ്പൂറ്റി വേദനയെ നിസ്സാരമായി കാണരുതേ

Share this story

മനുഷ്യശരീരത്തിലെ ഭാരം മുഴുവന്‍ താങ്ങുന്നത് കാല്‍പ്പാദങ്ങള്‍ ആണ്. മറ്റെല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ പോലെയും കാലുകളെ ബാധിക്കുന്ന ഒരു ബുദ്ധിമുട്ടാണ് ഉപ്പൂറ്റി വേദന. നമ്മെ എഴുന്നേറ്റു നില്‍ക്കാന്‍ സഹായിക്കുന്ന പാദങ്ങള്‍ക്ക് ഉണ്ടാവുന്ന ഏതു പ്രശ്‌നവും ഗൗരവമായി എടുക്കേണ്ടതാണ്.

കാല്‍പാദങ്ങളിലെ പേശികളുടെയും സന്ധികളുടെയും യോജിച്ചുള്ള പ്രവര്‍ത്തനം ഉണ്ടെങ്കില്‍ മാത്രമേ നന്നായി നടക്കാന്‍ കഴിയൂ. പലപ്പോഴും വേദനയും അസ്വസ്ഥതകളും പാദങ്ങളില്‍ അനുഭവപ്പെടാറുണ്ട്. നാമത് ശ്രദ്ധിക്കാതെ പോകുന്നു. കാലക്രമേണ പാദങ്ങളുടെ ആരോഗ്യം ക്ഷയിക്കുമ്പോള്‍ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ എത്തിച്ചേരും.

ഉപ്പൂറ്റി വേദന ഉണ്ടാകുന്നത് എങ്ങനെയാണ്

പ്ലാന്റാ ഫേഷ്യറ്റിസ് എന്നാണ് ഉപ്പൂറ്റിവേദന ആരോഗ്യവിദഗ്ധര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഉപ്പൂറ്റിയുടെ അസ്ഥികളും കാല്‍വിരലുകളുടെ അസ്ഥികളും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരുപാട് ഉണ്ട്. ഇതാണ് പ്ലാന്റാര്‍ ഫ്‌ലേഷ്യ. പാദങ്ങളില്‍ ഉണ്ടാകുന്ന വീക്കം ഉപ്പൂറ്റി വേദനയിലേക്ക് നയിക്കാം.

കാലിന്റെ അടിയിലെ പ്രദേശങ്ങളിലേക്കുള്ള രക്തയോട്ടം കുറയുന്നതാണ് ഉപ്പൂറ്റിവേദന ഉണ്ടാകാന്‍ പ്രധാനകാരണം. പതിവായി ടൈല്‍സ് മാര്‍ബിള്‍ തുടങ്ങിയ തണുത്ത പ്രതലങ്ങളില്‍ കൂടുതല്‍ സമയം ചെയ്യപ്പെടാതെ നില്‍ക്കേണ്ടി വരുന്ന വരെ ഉപ്പൂറ്റി വേദന കാണാറുണ്ട്.

സ്ത്രീകളിലാണ് ഉപ്പൂറ്റി വേദന കൂടുതലായി കാണപ്പെടുന്നത്. കൂടുതല്‍ സമയം തുടര്‍ച്ചയായി നിന്ന് ജോലി ചെയ്യുന്നവരിലാണ് ഉപ്പൂറ്റി വേദന കൂടുതലായി കാണപ്പെടുന്നത്. ഇതൊക്കെ ജീവിതശൈലിയും ഉപ്പൂറ്റിവേദന ഉണ്ടാകാന്‍ കാരണമാകാറുണ്ട് കൂടാതെ പാദങ്ങളെക്കാള്‍ അളവ് കുറഞ്ഞ ചെരുപ്പ് ഉപയോഗിക്കുന്നവരിലും ഉപ്പൂറ്റി വേദന അനുഭവപ്പെടും.

ഉപ്പൂറ്റി വേദനക്കുള്ള പ്രതിവിധി

കൈകള്‍ ഉപയോഗിച്ച് മസ്സാജ് ചെയ്തും, ഐസ് ക്യൂബ് ഉപയോഗിച്ച് ഉപ്പൂറ്റിയില്‍ മസാജ് ചെയ്തും വേദന ശമിപ്പിക്കാന്‍ കഴിയും. കാലിന്റെ അടിയില്‍ ഒരു ബോള്‍ ഉപയോഗിച്ച് അമര്‍ത്തി മസാജ് ചെയ്യാം.


ഉപ്പിട്ട ചെറുചൂടുവെളളത്തില്‍ കാലുകള്‍ മുക്കി വെയ്ക്കുമ്പോള്‍ വേദനയ്ക്ക് ശമനം കിട്ടും. സഹചരാദി, കൊട്ടന്‍ചുക്കാദി സമം ചേര്‍ത്ത് ചെറുചൂടൊടെ ധാര കോരുന്നതും വേദനയ്ക്ക് ശമനം നല്‍കും. ഗോലികളില്‍ മേലെ ചവിട്ടി മസാജ് ചെയ്യുന്നതും വേദന ശമിപ്പിക്കാന്‍ സഹായിക്കുന്നു.

കാന്‍സര്‍ വന്ന രോഗികള്‍ ആഹാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുഞ്ഞന്‍നാരങ്ങയുടെ അത്ഭുതഗുണങ്ങള്‍