- Advertisement -Newspaper WordPress Theme
BEAUTYകുഞ്ഞന്‍നാരങ്ങയുടെ അത്ഭുതഗുണങ്ങള്‍

കുഞ്ഞന്‍നാരങ്ങയുടെ അത്ഭുതഗുണങ്ങള്‍

പുലര്‍ച്ചെ ചെറു ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുക. ഒട്ടേറെ ഗുണങ്ങളുണ്ടാവും. പല രോഗങ്ങളും ശമിപ്പിക്കാന്‍ അതുകൊണ്ടാവും. കൂടാതെ ദേഹത്തിനാവശ്യമുള്ള എല്ലാ പോഷകങ്ങളും ലഭിക്കും. നാരങ്ങ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാവുകയാണെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങളുടെ എണ്ണവും കുറയും.

ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പലിയിക്കാന്‍ നാരങ്ങ കൊണ്ടാവും. നാരങ്ങ ഉള്ളില്‍ ചെല്ലുന്നതു കൊണ്ട് രക്തചംക്രമണം ത്വരിതപ്പെടുത്താനാവും. ഹൃദയസംബന്ധിയായ പ്രശ്‌നങ്ങളും കുറയും.

നാരങ്ങ ഉള്ളില്‍ ചെല്ലുന്നത് കൊണ്ട് പ്രമേഹമുള്ളവര്‍ക്കു രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രണത്തില്‍ കൊണ്ടു വരാന്‍ സാധിക്കും.

ശ്വസിക്കുന്ന വായുവില്‍ നിന്ന്, കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന്, കുടിക്കുന്ന വെള്ളത്തില്‍ നിന്നെല്ലാം ശരീരത്തില്‍ ഒട്ടേറെ മാലിന്യങ്ങള്‍ അടിഞ്ഞുകൂടും. നാരങ്ങ നീര് കുടിച്ചാല്‍ ഇവയെ ശരീരത്തില്‍ നിന്നും പുറന്തള്ളാന്‍ സാധിക്കും.

ആന്റി ഓക്‌സിഡന്റ്, വൈറ്റമിന്‍ സി എന്നിവയാല്‍ സമ്പുഷ്ടമാണ് നാരങ്ങ. ഇത് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷിയെ കെട്ടിപ്പടുക്കാന്‍ സഹായിക്കും. പ്രകൃതിദത്തമായ ആന്റിബയോട്ടിക്, ആന്റിഫംഗല്‍, ആന്റിവൈറല്‍ ഗുണങ്ങള്‍ പല ഇന്‍ഫെക്ഷനുകളെയും ഇല്ലാതാക്കും.

ചൂടുവെള്ളത്തില്‍ നാരങ്ങ നീര് കുടിക്കുക വഴി ശരീരത്തിലെ പൊട്ടാഷ്യത്തിന്റെ അളവ് മെച്ചപ്പെടും. സിട്രേറ്റ് തോതും ഉയരും. തത്ഫലമായി കിഡ്നി സ്റ്റോണ്‍ പതിയെ ഇല്ലാതാവും.

വൃക്കയിലെ കല്ല് മാത്രമല്ല, പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനും നാരങ്ങനീരുകൊണ്ടാവും. വയറുവേദന ഉണ്ടെങ്കില്‍ ദിവസവും രാവിലെ ചൂടുവെള്ളത്തില്‍ നാരങ്ങ ചേര്‍ത്ത് കുടിക്കുക.

ദിവസവും നാരങ്ങാനീര് കുടിക്കുക വഴി ഉദരരോഗ പ്രശ്‌നങ്ങള്‍ വരുതിയിലാക്കാം.

സെന്‍സിറ്റീവ് തൊലിക്ക് നാരങ്ങ നീര് അത്യുത്തമമാണ്. ഇതില്‍ നിറയെ ആന്റി ഓക്സിഡന്റുകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ ത്വക്കിന് തിളക്കം നല്‍കുന്നതിനോടൊപ്പം മുഖത്തെ ചുളിവുകളും പാടുകളും അപ്രത്യക്ഷമാവുകയും ചെയ്യും.

ദേഹത്തെ നീര്‍ക്കെട്ടും വേദനയും കുറയ്ക്കാന്‍ നാരങ്ങ ഗുണകരമാണ്. സന്ധിവേദനയുള്ളവര്‍ക്കും ഉപകാര പ്രദമാകും. പനി, ചുമ, ജലദോഷം എന്നിവയ്ക്കും പരിഹാരമാകും.

ഇതില്‍ ധാരാളം ഗുണങ്ങള്‍ ഉള്ളത് കാരണം രാവിലെ ചെറുചൂടുവെള്ളത്തില്‍ നാരങ്ങ ചേര്‍ത്ത് കഴിക്കുന്നത് അത്യുത്തമമെന്നു ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme