- Advertisement -Newspaper WordPress Theme
HEALTHയൂറോപ്പില്‍ കുരങ്ങുപനി പടരുന്നു

യൂറോപ്പില്‍ കുരങ്ങുപനി പടരുന്നു

യൂറോപ്പിലും വിവിധ രാജ്യങ്ങളിലും കുരങ്ങ് പനി (മങ്കി പോക്‌സ്) ബാധിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. യുകെ ആരോഗ്യ സുരക്ഷാ ഏജന്‍സി ബ്രിട്ടനില്‍ 11 പേരില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു. സെപെയിനില്‍ സ്ഥിരീകരിച്ച കേസുകള്‍ 21 ആയി. 20 പേര്‍ നിരീക്ഷണത്തിലാണ്. പോര്‍ച്ചുഗല്‍-14. ഇറ്റലി-3,ബല്‍ജിയം-2, ജര്‍മനി, ഫ്രാന്‍സ് ഓരോന്ന് വീതം.
ഓസ്ട്രലിയയില്‍ ബ്രിട്ടനില്‍ നിന്നെത്തിയ ആള്‍ക്ക് രോഗം സ്ഥിരീകരിച്ചു. യുഎസില്‍ മാസച്യുസിറ്റ്‌സില്‍ ഒരാള്‍ക്ക് സ്ഥിരീകരിച്ചു. കാനഡയില്‍ 2 പേര്‍ക്കും സ്ഥിരീകരിച്ചു. ക്യൂബെക്കില്‍ 17 പേര്‍ക്ക് വൈറസ് ബാധ സംശയിക്കുന്നു. ഒരിടത്തും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ രോഗത്തിന് ഫലപ്രദമായ വാക്‌സിനുകള്‍ ലോകത്തുണ്ട്.

ലക്ഷണങ്ങള്‍

കടുത്ത തലവേദന, പനി, ഗ്രന്ധിവീക്കം, പുറംവേദന, കുളിര്, ശരീരത്തില്‍ പാടുകള്‍, പേശീവേദന, തളര്‍ച്ച

രോഗസ്വഭാവം

2-4 ആഴ്ച ലക്ഷണങ്ങള്‍ നീണ്ട് നില്‍ക്കും

ചിലപ്പോള്‍ ഗുരുതര സ്വഭാവം കൈവരിച്ചേക്കാം

വൈറസ് ബാധിച്ച് 5-21 ദിവസങ്ങള്‍ക്കകം ലക്ഷണങ്ങള്‍ കാണിക്കാം

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme