in , , , , , , , ,

ദിവസവും ബദാം കുതിര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?

Share this story

മധുരപലഹാരങ്ങളില്‍ രൂചികൂട്ടുവാനും പാലിന്റെ സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനും ചേര്‍ക്കാവുന്ന സ്വാദിഷ്ടമായ ചേരുവ എന്നതിലുപരി ബദാമിന് മറ്റനവധി ഗുണങ്ങളുണ്ട്. ശരീരാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതു മുതല്‍ ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താന്‍ വരെ ഇത് സഹായിക്കുന്നു.

ബദാം ധാരാളം ആന്റീഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്. ഈ ശക്തമായ ആന്റീഓക്‌സിഡന്റുകള്‍ ബദാമിന്റെ തൊലിയിലാണ് കൂടുതലായി അടങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പരമാവധി പ്രയോജനം കിട്ടാനായി തൊലി ഒഴിവാക്കാതെ തന്നെ കഴിക്കേണ്ടതാണ്.

  • ദിവസവും ബദാം കുതിര്‍ത്ത് കഴിക്കുന്നത് കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെയിരിക്കാനും ദഹനം എളുപ്പമാക്കാനും സഹായിക്കുന്നു.
  • ബദാമില്‍ വിറ്റാമിന്‍ ഇ, മഗ്‌നീഷ്യം, പൊട്ടാസ്യം, റൈബോഫ്‌ലേവിന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
  • ബദാമില്‍ കാണപ്പെടുന്ന മോണോസാചുറേറ്റഡ് കൊഴുപ്പ് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ദീര്‍ഘനേരം നമ്മെ വിശപ്പ് അനുഭവപ്പെടാതെ നിലനിര്‍ത്തുകയും ചെയ്യുന്നു. ഭാരം കുറയ്ക്കാന്‍ ബദാം കുതിര്‍ത്ത് കഴിക്കുന്നത് ഗുണം ചെയ്യും.
  • എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിലൂടെയും നല്ല എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെയും ബദാം ഹൃദയത്തിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു.
  • ബദാമിലെ വിറ്റാമിന്‍ ഇ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ഓര്‍മശക്തിയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.
  • ചര്‍മ്മത്തിനും മുടിയ്ക്കും വിറ്റാമിന്‍ ഇ സഹായിക്കുന്നു. മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നതിനും ചര്‍മ്മത്തെ മൃദുവായും ആരോഗ്യത്തോടെയും നിലനിര്‍ത്തുന്നതിനും പലരും ബദാം ഓയിലും ഉപയോഗിക്കുന്നു.

യൂറോപ്പില്‍ കുരങ്ങുപനി പടരുന്നു

അങ്കണവാടികളില്‍ ‘തേന്‍കണം’