- Advertisement -Newspaper WordPress Theme
HEALTHഉറങ്ങുമ്പോള്‍ വായില്‍ നിന്ന്‌ ഉമിനീർ ഒലിക്കാറുണ്ടോ? കാരണം

ഉറങ്ങുമ്പോള്‍ വായില്‍ നിന്ന്‌ ഉമിനീർ ഒലിക്കാറുണ്ടോ? കാരണം

പലരും നേരിടുന്ന ഒരു പ്രശ്‌നമാണ്‌ ഉറങ്ങുന്ന സമയത്ത്‌ വായില്‍ നിന്ന്‌ ഉമിനീർ ഒലിച്ചിറങ്ങുന്നത്‌. സാധാരണ ഗതിയില്‍ പകല്‍ സമയത്ത്‌ ഉമിനീരിന്റെ ഉത്‌പാദനം വര്‍ധിക്കുകയും രാത്രിയില്‍ കുറയുകയും ചെയ്യേണ്ടതാണ്‌. എന്നാല്‍ ചിലര്‍ക്ക്‌ രാത്രി ഉറങ്ങുമ്പോഴും ഉമിനീര്‍ വായില്‍ ഉത്‌പാദിപ്പിക്കപ്പെട്ടു കൊണ്ടിരിക്കും. ഇത്‌ നിര്‍ജലീകരണം, അസ്വസ്ഥത, വായ്‌നാറ്റം എന്നിവയ്‌ക്കെല്ലാം കാരണമാകാം. ഉറക്കത്തില്‍ നിരന്തരമായി ഇങ്ങനെ ഉമിനീര്‍ ഒലിച്ചിറങ്ങുന്നത്‌ മോശം ആരോഗ്യത്തിന്റെ ലക്ഷണമാണ്‌. ഇനി പറയുന്ന രോഗങ്ങളുമായും അത്‌ ബന്ധപ്പെട്ടിരിക്കുന്നു.

സ്ലീപ്‌ അപ്‌നിയ

ഉറക്കത്തിലെ അമിതമായ ഉമീനീര്‍ ഒലിക്കലും വായില്‍ കൂടിയുള്ള ശ്വാസോച്ഛാസവുമെല്ലാം സ്ലീപ്‌ അപ്‌നിയയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉറക്കത്തില്‍ ശ്വാസം നിലയ്‌ക്കുന്ന രോഗാവസ്ഥയാണ്‌ സ്ലീപ്‌ അപ്‌നിയ. ഉറക്കെയുള്ള കൂര്‍ക്കംവലി, ശ്വാസംമുട്ടുന്നത്‌ പോലെയുള്ള ശബ്ദങ്ങള്‍, ദിവസം മുഴുവനുമുള്ള ക്ഷീണം എന്നിവയെല്ലാമാണ്‌ സ്ലീപ്‌ അപ്‌നിയയുടെ മറ്റ്‌ ലക്ഷണങ്ങള്‍.

അണുബാധകളും അലര്‍ജികളും

അണുബാധയോ എന്തെങ്കിലും അലര്‍ജിയോ ഉള്ളപ്പോള്‍ ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനായി ശരീരം കൂടിയ തോതില്‍ ഉമിനീര്‍ ഉത്‌പാദിപ്പിക്കും. ഇതും വായില്‍ നിന്ന്‌ ഉമിനീർ ഒലിക്കാന്‍ കാരണമാകാം. അതിനൊപ്പം മൂക്കൊലിപ്പ്‌, കണ്ണിന്‌ ചൊറിച്ചില്‍, തുമ്മല്‍ പോലുള്ള ലക്ഷണങ്ങളും ഉണ്ടെങ്കില്‍ അത്‌ അലര്‍ജി മൂലമാകാം. പൂപ്പല്‍, പൂമ്പൊടി എന്നിവയെല്ലാം അലര്‍ജിക്ക്‌ പിന്നിലെ കാരണങ്ങളാകാം.

നാഡീവ്യൂഹപരമായ പ്രശ്‌നങ്ങള്‍

തലച്ചോറിന്‌ സംഭവിക്കുന്ന ക്ഷതം, പക്ഷാഘാതം, തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലയ്‌ക്കല്‍ എന്നിവയെല്ലാം സിയലോറിയ അഥവാ അമിതമായ ഉമിനീര്‍ ഉത്‌പാദനം ഉണ്ടാക്കാം. പാര്‍ക്കിന്‍സണ്‍സ്‌, സെറിബ്രല്‍ പാല്‍സി തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക്‌ രാത്രിയില്‍ മാത്രമല്ല പകലും വായില്‍ നിന്ന്‌ തുപ്പല്‍ ഒലിക്കാം.

ജെര്‍ഡ്‌

ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ റീഫ്‌ളക്‌സ്‌ ഡിസോഡര്‍ എന്നതിന്റെ ചുരുക്കമാണ്‌ ജെര്‍ഡ്‌. ഈ ദഹനപ്രശ്‌നം അന്നനാളിയുടെ ഉള്ളിലെ ആവരണത്തിന്‌ ക്ഷതമേല്‍പ്പിക്കുന്നത്‌ വഴി വയറിലെ വസ്‌തുക്കള്‍ അന്നനാളിയിലൂടെ തിരികെ കയറി വരാന്‍ ഇടയാക്കുന്നു. വിഴുങ്ങാന്‍ ബുദ്ധിമുട്ട്‌, തൊണ്ടയില്‍ എന്തോ തടഞ്ഞിരിക്കുന്ന തോന്നല്‍, ചുമ എന്നിവയെല്ലാം ജെര്‍ഡ്‌ മൂലം വരാം. ചിലരില്‍ അത്‌ അമിതമായ ഉമിനീര്‍ ഉത്‌പാദനത്തിലേക്കും നയിക്കാം.

സൈനസ്‌ പ്രശ്‌നം

മൂക്കിനും കണ്ണുകള്‍ക്കും ചുറ്റുമുള്ള അസ്ഥികള്‍ക്കിടയിലെ ശൂന്യമായ അറകളാണ്‌ സൈനസുകള്‍. ജലദോഷം, അലര്‍ജി, മറ്റ്‌ ശ്വസന പ്രശ്‌നങ്ങള്‍ എന്നിവ സൈനസില്‍ അണുബാധയുണ്ടാക്കാം. ഇത്‌ സൈനസില്‍ ബ്ലോക്കുണ്ടാക്കുന്നതും വായില്‍ നിന്ന്‌ തുപ്പല്‍ ഒലിക്കാന്‍ കാരണമാകാം. ഇത്തരം പ്രശ്‌നങ്ങള്‍ മൂലം വായില്‍ നിന്ന്‌ തുപ്പല്‍ ഒലിക്കുന്നവര്‍ ഡോക്ടറെ കണ്ട്‌ ചികിത്സ തേടേണ്ടത്‌ അത്യാവശ്യമാണ്‌.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme