കുട്ടികൾക്ക് ഇഷ്ടമുള്ള ഒരു നാലുമണി പലഹാരമാണ് ബ്രഡ് ടോസ്റ്റ്. ചൂട് ചായയില്‍ മുക്കി കഴിക്കാന്‍ പറ്റുന്ന ക്രിസ്പിയായ ടോസ്റ്റിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ വായിൽ കപ്പലോടും. അടുത്തിടെയാണ് ചായയും ടോസ്റ്റും എന്ന ഈ പ്രിയപ്പെട്ട ജോഡികളുടെ പുതിയ രൂപം വൈറലായത്. ചായ് ടോസ്റ്റ് എന്നും, ചിലര്‍ ചായ് മലായ് ടോസ്റ്റ് എന്നും വിളിക്കുന്ന ഈ സ്നാക്സ് ദുബായിലും യുഎഇയിലുമെല്ലാം പ്രശസ്തമാണ്. ‘ദുബായ് ചായ് ടോസ്റ്റ്’ എന്ന പേരില്‍ വൈറലാകുന്ന ഈ ലഘുഭക്ഷണം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ.
ആവശ്യമായ സാധനങ്ങള്‍
സ്ട്രോങ് പാല്‍ ചായ
ഫ്രഷ് ക്രീം
കഷണങ്ങളാക്കിയ ബ്രെഡ്
ദുബായ് ചായ് ടോസ്റ്റ് ഉണ്ടാക്കുന്നതിനായി ആദ്യം ഫ്രഷ് ക്രീം രണ്ട് ബ്രഡ് കഷണങ്ങൾക്കിടയിൽ പുരട്ടുക. പിന്നീട് ചൂടുള്ള സ്ട്രോങ് ചായ ഈ സാൻഡ്‌വിച്ചിന് മുകളില്‍ ഒഴിക്കുക. ടോസ്റ്റ് മുഴുവനായും ചായയില്‍ കുതിര്‍ന്നിരിക്കണം. ചായയുടെ ചൂടും നനവും ടോസ്റ്റിനെ കൂടുതല്‍ മൃദുലമാക്കുന്നു, അതിനാല്‍ സ്പൂണ്‍ ഉപയോഗിച്ച് എളുപ്പത്തില്‍ കഴിക്കാന്‍ കഴിയും. ‘ദുബായ് ചായ് ടോസ്റ്റ്’ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഇന്‍സ്റ്റഗ്രമില്‍ ഈ ഭക്ഷണത്തിന് ഒരുപാട് ആരാധകരുമുണ്ട്.