അനാരോഗ്യത്തിന്റെ പ്രധാന ലക്ഷണമാണ് കുടവയർ. വയർ കൂടിയാൽ ഉടനെത്തന്നെ ഡയറ്റും വ്യായാമവും ചെയ്യുകയാണ് പലരുടെയും പതിവ്. എന്നാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ് വയർ ചാടുന്നത് എന്നാണ് കരുതുന്നതെങ്കിൽ അതൊരു തെറ്റായ ധാരണയാണ്. കുടവയറിനെ മറ്റ് ചില കാരണങ്ങൾ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം.
സ്ത്രീകളില്‍ പിസിഒസ്
സ്ത്രീകളിലെ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് എന്ന അവസ്ഥ കുടവയറിലേക്ക് നയിച്ചേക്കാം. അടിവയര്‍ വല്ലാതെ കൂടുകയാണെങ്കിൽ അത് പിസിഒസ് ആകാം.
സ്‌ട്രെസ്
കുടവയറിന് സ്‌ട്രെസ് ഒരു പ്രധാന ഘടകമാണ്. മാനസിക സമ്മര്‍ദം കൂടുമ്പോള്‍ ശരീരത്തില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ അളവ് കൂടുന്നു. സ്‌ട്രെസ് നിയന്ത്രിക്കാന്‍ ധ്യാനം, യോഗ പോലുള്ള കാര്യങ്ങൾ ചെയ്യുന്നത് കുടവയർ കുറയ്ക്കാൻ സഹായിക്കും.
മദ്യപാനം
മദ്യപാനം കുടവയറിലേക്ക് നയിക്കും. മുന്‍ ഭാഗത്ത് കൊഴുപ്പടിഞ്ഞ് ഒരു കുടം കണക്കെ വയര്‍ തള്ളി നില്‍ക്കുന്നത് മദ്യപാനം കൊണ്ടാകാം.
തൈറോയ്ഡ്
തൈറോയ്ഡ് ഹോര്‍മണ്‍ അളവ് കുറയുന്നത് വയര്‍ ചാടാന്‍ കാരണമാകും. തൊടുമ്പോള്‍ വളരെ സോഫ്റ്റായി തോന്നുന്ന വിധത്തില്‍ വയര്‍ ചാടി വരികയാണെങ്കില്‍ ഇതൊന്ന് പരിശോധിക്കാം.
ചുമരിലെ ക്രയോൺ വരകൾ ഇനി ഒരു ബുദ്ധിമുട്ടല്ല ; എങ്ങനെ മായ്ക്കാം എന്ന് അറിയാമോ ?