അരിയും മറ്റ് ധാന്യങ്ങളും സൂക്ഷിക്കുന്ന പാത്രത്തിനുള്ളിൽ പ്രാണികൾ കയറി കൂടി നശിപ്പിക്കാറുണ്ടോ? എങ്കിൽ ഇനി ഇങ്ങനെ ചെയ്തു നോക്കൂ
വെയിലത്തു വെയ്ക്കാം
അരി വാങ്ങി വന്നാൽ ഉടൻ അടച്ചു സൂക്ഷിക്കാതെ അൽപ സമയം വെയിലത്തു വെച്ചെടുക്കാം. പുറത്തു നിന്നുള്ള പ്രാണികൾ, ചെള്ള് എന്നിവയെ തുരത്താൻ ഇത് ഉത്തമ മാർഗമാണ്.
വേപ്പില
അരിയും മറ്റ് ധാന്യങ്ങളും സൂക്ഷിക്കുന്ന പാത്രത്തിനുള്ളിൽ ആര്യവേപ്പില ഇട്ടു വെയ്ക്കാം.
തീപ്പെട്ടി
തീപ്പെട്ടിയിൽ അടങ്ങിയിരിക്കുന്ന സൾഫർ പ്രാണികളെ തുരത്താൻ നല്ലതാണ്. അരി സൂക്ഷിക്കുന്ന പ്പെട്ടയുടെ അരികെ തീപ്പെട്ടി കൂട് തുറന്നു വെയ്ക്കാം.
ഗ്രാമ്പൂ
ഗ്രാമ്പൂവിൻ്റെ മണം പല പ്രാണികൾക്കും സഹിക്കാൻ കഴിയില്ല. അരി സൂക്ഷിക്കുന്ന പാത്രത്തിൽ ഗ്രാമ്പൂ ഇട്ടു വെയ്ക്കാം.
വെളുത്തുള്ളി
വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധം പ്രാണികളെ അകറ്റി നിർത്തും. അരി പാത്രത്തിൽ വെളുത്തുള്ളി അല്ലികൾ വെയ്ക്കാം.
നിങ്ങളുടെ വയറ് നിങ്ങൾക്കും മുന്നേ നടക്കുന്നുണ്ടോ ? അമിത ഭക്ഷണം മാത്രമല്ല കാരണം, ഇത് കേൾക്കു