- Advertisement -Newspaper WordPress Theme
HEALTHന്യുമോണിയ ഹൃദയാഘാത സാധ്യത കൂട്ടുമോ?

ന്യുമോണിയ ഹൃദയാഘാത സാധ്യത കൂട്ടുമോ?

ഇന്ന് ലോക ന്യുമോണിയ ദിനം 2024 (World Pneumonia Day 2024). ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയാണ് ന്യുമോണിയ. ന്യുമോണിയ ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് എന്നിവയ്ക്കുള്ള വർദ്ധിപ്പിക്കുന്നതായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

‘ ശ്വാസകോശത്തെ മാത്രം ബാധിക്കുന്ന രോ​ഗമല്ല ഇത്. അക്യൂട്ട് ന്യുമോണിയ അണുബാധ ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. ഉയർന്ന ഹൃദയസംബന്ധമായ അപകടസാധ്യതയുള്ള വ്യക്തികളെ ന്യുമോണിയ ബാധിക്കുന്നു. ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന നാലിലൊന്ന് പേർക്കും ഗുരുതരമായ ഹൃദയസംബന്ധമായ സങ്കീർണതകൾ ഉണ്ടാകുന്നുവെന്ന് സമീപകാല പഠനങ്ങൾ പറയുന്നു..’ –  

ന്യുമോണിയയും ഹൃദ്രോഗവുമാണ് ലോകമെമ്പാടുമുള്ള രോഗാവസ്ഥയ്ക്കും മരണത്തിനും കാരണമാകുന്നത്. യുഎസ്എയിൽ ഓരോ വർഷവും 1.1 ദശലക്ഷം ആളുകൾ ന്യുമോണിയ മൂലം പ്രവേശിക്കപ്പെടുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രായമായ രോഗികളിൽ പകുതിയിലേറെപ്പേരും വിട്ടുമാറാത്ത കാർഡിയാക് ഡിസോർഡർ ഉള്ളവരാണെന്നും ന്യുമോണിയ പോലുള്ള അണുബാധ ഹൃദയത്തിന്റെ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദയസ്തംഭനം, ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യാമെന്നും വിദ​ഗ്ധർ പറയുന്നു. ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഏകദേശം 30 ശതമാനം ആളുകൾക്ക് ഹൃദയസ്തംഭനവും മറ്റ് ഹൃദയ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുന്നതായി പഠനം. 

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme