- Advertisement -Newspaper WordPress Theme
Healthcareഉറങ്ങുമ്പോള്‍ വായില്‍ നിന്നും ഉമിനീര്‍ വരാറുണ്ടോ?കാരണമറിയാം

ഉറങ്ങുമ്പോള്‍ വായില്‍ നിന്നും ഉമിനീര്‍ വരാറുണ്ടോ?കാരണമറിയാം

ഉറക്കത്തില്‍ വായില്‍ നിന്നും ഉമിനീര്‍ വരുന്നത് സാധാരണമായ ഒരു സംഭവമാണ്. എന്നാല്‍ ഇത് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. കുട്ടികളിലും മുതിര്‍ന്നവരിലും എല്ലാം ഇത് സംഭവിക്കാറുണ്ട്. ദിവസവും ഒരു ലിറ്ററോളം ഉമിനീര്‍ നമ്മുടെ വായില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഉമിനീര്‍ ഉത്പാദിപ്പിക്കുന്ന ധാരാളം ഗ്രന്ഥികള്‍ വായിലുണ്ട്. ദഹനം മെച്ചപ്പെടുത്തുന്നതില്‍ വരെ വലിയ പങ്ക് വഹിക്കുന്നവയാണിത്. ഉമിനീര്‍ പ്രവര്‍ത്തനം ശരിസാസി നടന്നില്ലെങ്കില്‍ ഗ്യാസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് വരെ കാരണമാകും എന്നത് പലര്‍ക്കും അറിവുണ്ടാകില്ല.

പകല്‍ സമയത്താണ് സാധാരണയായി ഉമിനീര്‍ ഉത്പാദനം കൂടുതല്‍ നടക്കുന്നത്. എന്നാല്‍ ചിലര്‍ക്ക് രാത്രിയിലും ഉമിനീര്‍ ഉത്പാദിപ്പിക്കപ്പെടുന്നു. നമ്മള്‍ ഉറങ്ങുന്ന പൊസിഷന്‍ ആണ് പലപ്പോഴും വായില്‍ നിന്നും ഉമിനീര്‍ വരാനുള്ള സാധ്യത കൂട്ടുന്നത്. കമഴ്‌ന്നോ, ഒരു വശം ചരിഞ്ഞോ കിടക്കുമ്പോഴാണ് കൂടുതലായും വായില്‍ നിന്നും ഉമിനീര്‍ പുറത്തേക്ക് വരുന്നത്. ഒരു പൊതു സ്ഥലത്തൊക്കെ വച്ച് ഇത്തരത്തില്‍ സംഭവിക്കുന്നത് നമുക്ക് ചിലപ്പോള്‍ നാണക്കേട് തോന്നിയേക്കാം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ. ഉറങ്ങുമ്പോള്‍ വായില്‍ നിന്നും ഉമിനീര്‍ വരാനുള്ള കാരണങ്ങള്‍ അറിയാം.

വായ വരണ്ടിരിക്കുകയാണെങ്കില്‍ ഉമിനീര്‍ ഗ്രന്ഥികള്‍ ഉമിനീര്‍ ഉത്പാദിപ്പിക്കും. ഈ സമയം വായ തുറന്നാണ് നമ്മള്‍ ഉറങ്ങുന്നതെങ്കില്‍ ഈ ഗ്രന്ഥികള്‍ കൂടുതല്‍ ഉമിനീര്‍ ഉത്പാദിപ്പിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ ഉറക്കത്തില്‍ വായില്‍ നിന്ന് ഉമിനീര്‍ പുറത്തേക്ക് വരും. ധാരാളം വെള്ളം കുടിച്ച് ജലാംശം നിലനിര്‍ത്തുകയെന്നതാണ് ഇതിന് പ്രതിവിധി.

ശ്വാസകോശ അണുബാധയോ സീസണല്‍ അലര്‍ജിയോ തുടങ്ങിയവയുള്ളപ്പോള്‍ ശരീരം കൂടുതല്‍ ഉമിനീര്‍ ഉത്പാദിപ്പിക്കും. ഇത് അണുക്കളെ പുറന്തള്ളാന്‍ സഹായിക്കുമെങ്കിലും ഉറക്കത്തില്‍ വായില്‍ നിന്ന് ഉമിനീര്‍ വരാനുള്ള സാധ്യത കൂട്ടുന്നു. മൂക്കടപ്പ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ വായിക്കൂടി ശ്വാസമെടുക്കുന്നത് സ്വാഭാവികമാണ്. അങ്ങനെ വരുമ്പോള്‍ വായ വരണ്ട് പോകുകയും ഉറക്കത്തില്‍ കൂടുതല്‍ ഉമിനീര്‍ ഉദ്പാദിപ്പിക്കപ്പെടുകയും ചെയ്യും. സ്ലീപ് അപ്നിയ ഉള്ളവരിലും ഉമിനീര്‍ ഉദ്പാദനം അമിതമായിരിക്കും. ഉറക്കത്തില്‍ ശ്വസിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്ന ഒരു അവസ്ഥയാണ് സ്ലീപ് അപ്നിയ. മൂക്കിലൂടെ ശ്വസിക്കാന്‍ ബുദ്ധിമുട്ട് വരുമ്പള്‍ വായിലൂടെ ശ്വസിക്കുകയും ഉറക്കത്തില്‍ ഉമിനീര്‍ ഉദ്പാദനം വര്‍ധിക്കാന്‍ കാരണമാകുകയും ചെയ്യും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme