ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ്. എന്നാല്‍ ഹെല്‍മെറ്റ് സ്ഥിരമാക്കിയാല്‍ മുടിയുടെ കാര്യവും പ്രശ്‌നത്തിലാകും. ഹെല്‍മെറ്റ് വെയ്ക്കുന്ന യുവാക്കളുടെ പ്രധാന പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. ഇതിനുള്ള പരിഹാരം വിശദീകരിക്കുകയാണ് സെലിബ്രിറ്റി ഹെയര്‍സ്‌റ്റൈലിസ്റ്റ് ആയ ജാവേദ് ഹബീബ്.
ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ തല വിയര്‍ക്കുന്നത് മുടിയുടെ വേരുകളെ ദുര്‍ബലപ്പെടുത്തുന്നു. മാത്രമല്ല, വിയര്‍പ്പ് തങ്ങി മുടിയില്‍ അഴുക്കും താരനും അടിഞ്ഞുകൂടാനും മുടി പെട്ടെന്ന് പൊട്ടിപ്പോകാനും കാരണമാകുന്നു. ഇത് മുടികൊഴിച്ചില്‍ ശക്തമാക്കാം. നിങ്ങളുടെ തലയുടെ വലിപ്പത്തിന് അനുസരിച്ചുള്ള ഹെല്‍മെറ്റ് അല്ല ഉപയോ?ഗിക്കുന്നതെങ്കില്‍ അത് തലയില്‍ ഇറുകിയിരിക്കാനും മുടി വലിക്കുമ്പോള്‍ മുടി പൊട്ടിപോകാനും കാരണമാകും
ഹെല്‍മെറ്റ് മൂലമുള്ള മുടി കൊഴിച്ചില്‍ തടയാം
ഹെല്‍മെറ്റ് ധരിക്കുന്നവര്‍ ദിവസവും മുടി കഴുകി വൃത്തിയാക്കി സൂക്ഷിക്കുക. ഇത് വിയര്‍പ്പ് അടിഞ്ഞു കൂടുന്നതില്‍ നിന്ന് സംരക്ഷിക്കും.
നനഞ്ഞ മുടിയില്‍ ഹെല്‍മെറ്റ് ധരിക്കുന്നത് ഒഴിവാക്കുക
ഹെല്‍മെറ്റ് വയ്ക്കുന്നതിന് മുന്‍പ് ഒരു കോട്ടണ്‍ തുണികൊണ്ട് മുടി മൂടിയ ശേഷം ഹെല്‍മെറ്റ് വെയക്കുന്നതാണ് നല്ലത്.
ഹെല്‍മെറ്റ് വൃത്തിയായി സൂക്ഷിക്കുക
മറ്റൊരാളുടെ ഹെല്‍മെറ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കുക
ആഴ്ചയില്‍ ഒരിക്കല്‍ കറ്റാര്‍ വാഴ ജെല്‍ തലയോട്ടിയില്‍ പുരട്ടിയ ശേഷം കഴുകുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.