- Advertisement -Newspaper WordPress Theme
HAIR & STYLEകുട്ടികളിലെ തലവേദന നിസാരമാക്കരുത്

കുട്ടികളിലെ തലവേദന നിസാരമാക്കരുത്

പല മാരകരോഗങ്ങളുടെയും ലക്ഷണമായി കുട്ടികളില്‍ തലവേദന വരാം ശക്തിയായ തലവേദന ഉണ്ടെങ്കില്‍ ഉടനെ ശിശുരോഗവിദ്ഗധനെയോ ന്യൂറോളജിസ്റ്റിനെയോ കാണണം തലച്ചോറിന്റെ സ്‌കാനിലൂടെ മുഴകള്‍, രക്തസ്രാവം പോലുളള പ്രശ്‌നങ്ങളാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കും സാധാരണ ഇത്തരം രോഗങ്ങള്‍ ഉറക്കത്തിലുളള തലവേദനയായിട്ടാണ് അനുഭവപ്പെടാറ് മൈഗ്രെയ്ന്‍ തലവേദന ഉറക്കത്തിനിടെ അനുഭവപ്പെടാറില്ല മൈഗ്രെയ്‌നിന്റെ തീവ്രതയും ഇടവേളകളും അടിസ്ഥാനമാക്കിയാണ് ചികിത്സ. തലവേദനയുടെ ട്രിഗറുകള്‍ കണ്ടെത്തി ഒഴിവാക്കുകയാണ് ചികിത്സയുടെ ആദ്യ പടി. മരുന്ന് ചികിത്സയും വേണ്ടിവരാം .

മൈഗ്രെയ്ന്‍ തലവേദന പ്രതിരോധിക്കാന്‍ കുട്ടികളുടെ ജീവിത ശൈലിയില്‍ മാതാപിതാക്കള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ദിവസം 4-8 ഗ്ലാസ് വെളളം കുട്ടികള്‍ കുടിക്കണം നിര്‍ജലീകരണം വരാതെ നോക്കണം കുട്ടികള്‍ വെയിലത്തു കളിക്കുന്നുണ്ടെങ്കില്‍ കൂടുതല്‍ വെളളം കുടിപ്പിക്കുക. സോഫറ്റ് ഡ്രിങ്കുകളുടെ ഉപയോഗം കുറയ്ക്കുക 8-10 മണിക്കൂര്‍ ഉറക്കം വേണം കുട്ടികള്‍ ഭക്ഷണം ക്യത്യസമയത്ത് കഴിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക ജങ്ക് ഫൂഡ് എന്നിവ നിയന്ത്രിക്കുക ടിവി, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണം

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme