നഖത്തിലെ അണുബാധ പല വിധത്തിലാണ് നമ്മളെ ബാധിക്കുന്നത്. പലരും ഇത് ഇന്ന് മാറും നാളെ മാറും എന്ന് വിചാരിച്ച് ഇരിക്കുന്നു, എന്നാല്‍ ചിലരില്‍ ഇത് ഗുരുതരമായ അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഇത്തരം കാര്യങ്ങള്‍ നാം വളരെയധികം ശ്രദ്ധിക്കണം. നഖത്തിലുണ്ടാവുന്ന അണുബാധയാണ് നെയില്‍ ഫംഗസ് എന്ന് അറിയപ്പെടുന്നത്. ഇത് നിങ്ങളുടെ കാല്‍ വിരലിന്റെ നഖത്തിനോ കൈവിരലിലോ കാണപ്പെടാവുന്നതാണ്. ഫംഗസ് അണുബാധ ആഴത്തിലാവുമ്പോള്‍ അത് പലപ്പോഴും നഖത്തിന്റെ നിറം മാറ്റത്തിന് കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം നെയില്‍ ഫംഗസ് ഒരിക്കലും ഒരു നഖത്തെ മാത്രമല്ല അതിന് ചുറ്റുമുള്ള നഖങ്ങളേയും കൂടി ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു.