എല്ലാവരും വീടും പരിസരവും എപ്പോഴും വൃത്തിയായി കിടക്കാൻ ആഗ്രഹിക്കുന്നവരാണ്. പലരും വീട് വൃത്തിയാക്കുമ്പോൾ മാലിന്യങ്ങൾ എവിടേക്കെങ്കിലും വലിച്ചെറിയാറാണ് പതിവ്. എന്നാൽ എല്ലാ വസ്തുക്കളും ഇത്തരത്തിൽ വലിച്ചെറിയാൻ പാടില്ല. ചില സാധനങ്ങൾ ശരിയായ രീതിയിൽ സംസ്കരിച്ചില്ലെങ്കിൽ അപകടങ്ങൾക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.
അത്തരത്തിലുള്ള ഒന്നാണ് ബാറ്ററികൾ. ഉപകരണങ്ങളുടെ ബാറ്ററികൾ മാറ്റി ഇടുമ്പോൾ പലരും എവിടേക്കെങ്കിലും അത് വലിച്ചെറിയുകയാണ് ചെയ്യുന്നത്. ബാറ്ററികൾ എളുപ്പത്തിൽ തീ പിടിക്കാൻ സാധ്യതയുള്ളവയാണ്. അതിനാൽ തന്നെ സുരക്ഷിതമായ രീതിയിൽ ആയിരിക്കണം ബാറ്ററികൾ സംസ്കരിക്കേണ്ടത്.
ക്ലീനറുകൾ
വൃത്തിയാക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഡ്രെയിൻ ക്ലീനർ, ബ്ലീച്ച്, അമോണിയ അടങ്ങിയ ക്ലീനർ, എയറോസോൾ തുടങ്ങിയ ക്ലീനറുകൾ കളയുമ്പോൾ ശ്രദ്ധിക്കണം. കാരണം രാസവസ്തുക്കൾ ആയതിനാൽ തന്നെ ഇതിൽ നിന്നും വിഷാംശമുള്ള പുക ഉയരാനും കത്തിപിടിക്കാനുമൊക്കെ സാധ്യത കൂടുതലാണ്.
കീടനാശിനികൾ
കീടനാശിനികളിൽ വിഷാംശം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ശരിയായ രീതിയിൽ ഇത് സംസ്കരിച്ചില്ലെങ്കിൽ മൃഗങ്ങൾക്കും പ്രാണികൾക്കും തുടങ്ങി കുടിവെള്ളത്തിൽ വരെ കലരാൻ സാധ്യതയുണ്ട്.
ബൾബ്
കേടായ ബൾബ് മാറ്റി സ്ഥാപിക്കുമ്പോൾ പഴയത് എവിടേക്കെങ്കിലും വലിച്ചെറിയാൻ പാടില്ല. കാരണം ഇതിൽ മെർക്കുറിയുണ്ട്. ഇത് പ്രകൃതിക്കും മനുഷ്യനും ദോഷമുണ്ടാക്കുന്നതാണ്.
പെയിന്റുകൾ
ബാക്കിവന്ന പെയിന്റുകൾ എന്ത് ചെയ്യണമെന്ന് അറിയാതെ നിക്കുമ്പോൾ എങ്ങനെയെങ്കിലും അത് ഉപേക്ഷിക്കാൻ ശ്രമിക്കരുത്. പെയിന്റിലും വിഷാംശം അടങ്ങിയിട്ടുണ്ട്.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; ഈ മൂന്ന് പാനീയങ്ങൾ അൽഷിമേഴ്‌സ് സാധ്യത വർദ്ധിപ്പിക്കും




