ചര്‍മത്തിലെ വരള്‍ച്ച പലരെയും അലോസരപ്പെടുത്താറുണ്ട്. ഇത് ചര്‍മത്തിന്റെ മ്യദുത്വം നഷടപ്പെടുന്നതിനും കാരണമായേക്കാം. ത്വക്കിനെ മ്യദുവാക്കാന്‍ ഏറ്റവും നല്ലത് ശുദ്ധജലം തന്നെയാണ്. മോയിസ്ചുറൈസര്‍ വരണ്ട ചര്‍മത്തിന് ഈര്‍പ്പംകൊടുക്കുന്നതിന് സഹായകമാണ്. കുളി കഴിഞ്ഞ ഉടനെ പുരട്ടുന്നതാണ് നല്ലത്. ഇവ അടങ്ങിയ ലേപനങ്ങള്‍ ചുളിവുകളും ജരയും തടയുകയില്ലെങ്കിലും ചര്‍മത്തിന് നവത്വം നല്‍കുന്നതായി കാണപ്പെടുന്നു. എന്നാല്‍ ചിലരില്‍ ഇത് മുഖക്കുരു ഉണ്ടാക്കുയും ചര്‍മത്തിന്റെ ഇരുള്‍ച്ച കൂട്ടുകയും ചെയ്‌തേക്കാം.
പെട്രോലാറ്റം, ബേബി ഓയില്‍, മിനറല്‍ ഓയില്‍ ഇവയാണ് സാധാരണ മോയിസ്ചുറൈസറുകള്‍, ചില ലേപനങ്ങളില്‍ ഫാറ്റി ആസിഡുകള്‍, വാക്‌സ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇവയിലെ കളറുകള്‍, സുഗന്ധവസ്‌കുകള്‍, പ്രിസര്‍വേറ്റീവ്‌സ് എന്നിവ അലര്‍ജി ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.