- Advertisement -Newspaper WordPress Theme
HAIR & STYLEദിവസവും ഒരു സ്പൂണ്‍ നെയ്യ് കഴിക്കൂ ; ഗുണങ്ങള്‍ നിരവധിയാണ്

ദിവസവും ഒരു സ്പൂണ്‍ നെയ്യ് കഴിക്കൂ ; ഗുണങ്ങള്‍ നിരവധിയാണ്

ശരീരഭാരം വര്‍ദ്ധിപ്പിക്കുന്ന ഉല്‍പ്പന്നമായാണ് ആളുകള്‍ നെയ്യിനെ കണക്കാക്കുന്നതെങ്കിലും കൃത്യമായി കഴിച്ചാല്‍ അത് ആരോഗ്യത്തിന് ദോഷം ചെയ്യില്ല. നെയ്യില്‍ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ നമ്മെ സഹായിക്കുന്നു.

നെയ്യില്‍ നല്ല അളവില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിന്‍ എ, ഇ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരം ശരിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പ്രധാന പോഷകങ്ങള്‍ ഇവയെല്ലാം. നെയ്യില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. അവ നല്ല കൊഴുപ്പുകളും തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അത്യാവശ്യമാണ്. ഇത് ശരീരത്തിന് വളരെയധികം ഊര്‍ജം നല്‍കുകയും ചെയ്യുന്നു.

ശരീരത്തിലെ അവശ്യ ഫാറ്റി ആസിഡുകളായ ബ്യൂട്ടിറിക് ആസിഡുകളും മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡുകളും കൊണ്ട് നിറഞ്ഞിരിക്കുന്ന ഒന്നാണ് നെയ്യ്. നെയ്യിലെ ഒമേഗ ഫാറ്റി ആസിഡുകള്‍ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു.

നെയ്യിലെ വിറ്റാമിന്‍ എ യുടെ സാന്നിധ്യം കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച പോഷകമാണ്. കണ്ണിലെ ഈര്‍പ്പത്തിന്റെ അളവും ശരീരത്തിലെ വിറ്റാമിന്‍ എ യുടെ സാന്നിധ്യവും നമ്മുടെ കണ്ണുകളിലെ ആരോഗ്യനിലയെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ മെച്ചപ്പെട്ട കാഴ്ചശക്തിയും കണ്ണിന്റെ ആരോഗ്യവും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇനിമുതല്‍ നിങ്ങളുടെ ഭക്ഷണ ക്രമത്തില്‍ നെയ്യ് ഉള്‍പ്പെടുത്താന്‍ ആരംഭിക്കുക.

നിങ്ങള്‍ക്ക് മലബന്ധം ഉണ്ടെങ്കില്‍ രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് കഴിക്കുക. നിങ്ങളുടെ ദഹനനാളത്തെ സുഖപ്പെടുത്തുന്നതിലൂടെ ഇത് നിങ്ങളുടെ ദഹനത്തെ സഹായിക്കും. ഇത് മലബന്ധ പ്രശ്‌നം തടയുന്നു. നെയ്യിന്റെ ഉപയോഗത്തിന് ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് വിവിധ തരത്തിലുള്ള രോഗങ്ങളെ ചികിത്സിക്കാന്‍ സഹായിക്കുന്നു. ശരീരത്തിനുള്ളിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ നെയ്യിന് കഴിയും. ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തിന് മികച്ചതാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme