ആരോഗ്യത്തിന് ഏറെ നല്ലതാണ് അണ്ടിപ്പരിപ്പ്. വെള്ളത്തില്‍ കുതിര്‍ത്തോ അല്ലാതെയോ എന്നും രാവിലെ അണ്ടിപ്പരിപ്പ് കഴിക്കുന്നത് ഏറെ നല്ലതാണ്. അണ്ടിപ്പരിപ്പ് ഹൃദയാരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.ആന്റിഓക്‌സിഡന്റുകളാലും ഫാറ്റി ആസിഡുകളാലും സമ്പുഷ്ടമായതിനാല്‍ അണ്ടിപ്പരിപ്പ് രക്തക്കുഴലുകളെ ശക്തിപ്പെടുത്താനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം വര്‍ധിപ്പിക്കാനും സഹായിക്കുന്നു.
കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം മെച്ചപ്പെടുത്താനും പരിപ്പ് സഹായിക്കുന്നു. ഇതിലെ ആന്റിഇന്‍ഫ്‌ലാമേറ്ററി ഗുണങ്ങള്‍ ഹൃദയത്തെ ഏതെങ്കിലും അസുഖങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു.
അണ്ടിപ്പരിപ്പില്‍ ആരോഗ്യകരമായ അപൂരിത കൊഴുപ്പുകളും മഗ്‌നീഷ്യം, പൊട്ടാസ്യം, അര്‍ജിനൈന്‍ തുടങ്ങിയ ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
എന്നിരുന്നാലും, അണ്ടിപ്പരിപ്പില്‍ ഉയര്‍ന്ന കലോറി ഉള്ളതിനാല്‍, പ്രമേഹ രോഗികള്‍ ഇവയുടെ ഉപയോഗം പ്രതിദിനം 34 ആയി പരിമിതപ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുന്നു.
അണ്ടിപ്പരിപ്പില്‍ ആന്റിഓക്‌സിഡന്റുകളും അവശ്യ ധാതുക്കളായ സിങ്കും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും അണുബാധകള്‍, വീക്കം എന്നിവയില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. പേശികള്‍ക്ക് കൊളാജനും വഴക്കവും നല്‍കുന്ന അവശ്യ പോഷകങ്ങളുടെ ഒരു പവര്‍ഹൗസാണ് ഈ നട്‌സ്. ഇത് എല്ലുകളെ ബലപ്പെടുത്തുന്നു.
അണ്ടിപ്പരിപ്പ് കഴിക്കുന്നതിലൂടെ ഫാറ്റി ആസിഡുകള്‍ ക്രമമായി വിതരണം ചെയ്യുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനും ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. അണ്ടിപ്പരിപ്പില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്, ഇത് പുരുഷന്മാരിലെ ബീജങ്ങളുടെ എണ്ണം മെച്ചപ്പെടുത്തുന്നതിനും അതുവഴി പ്രത്യുത്പാദനശേഷി വര്‍ധിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. അണ്ടിപ്പരിപ്പ് പതിവായി കഴിക്കുന്നത് ശരീര ഭാരവും പ്രമേഹവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു