in , , , , , , , , , , , ,

കോവിഡ് കാലത്ത് ശാരീരിക, മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ വ്യായാമം ശീലമാക്കണം

Share this story

ഇന്നത്തെ സാഹചര്യത്തില്‍ വ്യായാമം മറക്കുന്നത് നാം നമ്മെ തന്നെ മറക്കുന്നതിന് തുല്യമാണ്. വ്യായാമത്തിലൂടെ നമ്മുക്ക് ജീവിത ശൈലി രോഗങ്ങള്‍ ഉള്‍പ്പടെയുള്ളവയെ ചെറുക്കാനാകും. ആരോഗ്യമുള്ള ശരീരത്തിന് വ്യായാമം നല്ലതാണ്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ക്കും ചെയ്യുന്ന ജോലിക്കനുസരിച്ച് ഊര്‍ജം ചെലവാക്കുവാന്‍ അവസരമില്ല. അതുകൊണ്ട് തന്നെ വ്യായാമത്തിന്റെ പ്രധാന്യവും ശ്രദ്ധിക്കണം.

ദിവസവും രാവിലെ 1 മണിക്കൂര്‍ നടത്തം ശീലിക്കുക. പ്രഭാത സവാരി ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഉന്മേഷം നല്‍കും

സ്വമ്മിങ്, സൈക്ലിങ്, വാക്കിങ് തുടങ്ങി താല്‍പര്യമുള്ള എന്തും പരീക്ഷിക്കാം. സൈക്ലിങ് ഒരു സമ്പൂര്‍ണ വ്യായാമമാണ്.

നടക്കുന്നതിനോട് വിമുഖത തോന്നുന്നവര്‍ക്ക് പുതിയ സ്ഥലങ്ങള്‍ തേടാം ഇത് മാനസികമായ ഉണര്‍വ് നല്‍കും.

ഇന്നത്തെ സാഹചര്യത്തിന് ജിമ്മിലോ വീട്ടിലോ വര്‍ക്കൗട്ട് ചെയ്യുന്നതാകും നല്ലത.് ഇഷ്ടമുള്ള സമയം തിരഞ്ഞെടുത്ത് വ്യായാമം ചെയ്യാന്‍ കഴിയുന്നതിനോടൊപ്പം ഒരു ഗൈഡിന്റെ നിര്‍ദേശം തേടുന്നതും നല്ലതാണ്.

ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കാര്യങ്ങള്‍ ക്രമീകരിക്കുക.

സമയമുള്ളപ്പോള്‍ കൃഷി പണികളിലേര്‍പ്പെടുന്നത് മികച്ച ഒരു വ്യായാമമാണ് ആരോഗ്യമുള്ള ജീവിതത്തോടൊപ്പം വിഷമില്ലാത്ത ഭക്ഷണവും കഴിക്കാം.

കഠിന വ്യായാമങ്ങള്‍ ഒഴിവാക്കുക. പ്രത്യേകിച്ചും രോഗമുള്ളവര്‍ ഹൃദ്രോഗവും മറ്റുമുള്ളവര്‍ ഭാരമേറിയ വ്യായാമമുറകള്‍ ചെയ്യരുത്.

കളരി, കരാട്ടെ തുടങ്ങിയ ആയോധന കലകളില്‍ ഏതെങ്കിലും അഭ്യസിക്കുന്നത് ശരീരത്തിന് വഴക്കം നല്‍കും.

ശ്വസന വ്യായാമങ്ങള്‍ കൂടുതല്‍ ചെയ്യുന്നത് രക്തയോട്ടം വര്‍ധിപ്പിക്കാനും ശരീരത്തില്‍ ഓക്സിജന്റെ ക്രമീകരണത്തിനും സഹായിക്കും.

വ്യായാമത്തിനു തിരഞ്ഞെടുക്കുന്ന സമയത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം. അതിരാവിലെയോ വൈകിട്ടോ ആണ് നല്ലത.്

പ്രഭാത ഭക്ഷണം നിര്‍ബന്ധമായും കഴിക്കണം. അത് ഒഴിവാക്കികൊണ്ട് ദിവസം എന്തുകഴിച്ചാലും ആ ഗുണം ശരീരത്തിന് ലഭിക്കില്ല.

കൊഴുപ്പുകുറവുള്ള പെട്ടെന്ന് ദഹിക്കുന്ന ആഹാരം കഴിക്കുക. ശരീരത്തിന്റെ ദഹനപ്രക്രിയയെ എളുപ്പമാക്കാന്‍ ഇതിലൂടെ കഴിയും

ഭക്ഷണം കഴിക്കുന്നതിന്റെ അളവിലും വളരെ ശ്രദ്ധിക്കണം. രാവിലെ കഴിക്കുന്ന ആഹാരത്തില്‍ നിന്നും 50 ശതമാനം ഉച്ചഭക്ഷണത്തില്‍ നിന്ന് 30 ശതമാനം വൈകുന്നേരം കഴിക്കുന്നതില്‍ നിന്ന് 20 ശതമാനം എന്നീ അളവിലാണ് ശരീരത്തിന് ഊര്‍ജം ലഭിക്കേണ്ടത്.

അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക. ഊര്‍ജം ചെലവാക്കുന്നതിനനുസരിച്ച് മാത്രം ഭക്ഷണം കഴിക്കുക പ്രത്യേകിച്ച് ഓരോരുത്തരും ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തില്‍ കായികാധ്വാനമേറിയ പണികളില്‍ ഏര്‍പ്പെടുന്നവര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ നേര്‍ പകുതി മാത്രമേ ഓഫീസ് ജോലികളിലേര്‍പ്പെടുന്നവര്‍ക്ക് ആവശ്യമുള്ളൂ.

ഫാസ്റ്റ് ഫുഡ് ഇന്നത്തെ ജീവിത രീതിയുടെ ഭാഗമാണ.് ഒഴിവാക്കാന്‍ കഴിയുന്നില്ലെങ്കില്‍ വല്ലപ്പോപ്പോഴും മാത്രമാക്കുക.

ധാരാളം വെള്ളം കുടിക്കുക. ഒരു ദിവസം പരമാവധി 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം രാവിലെ ഉണര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനത്തെ സുഗമമാക്കും

മാംസാഹാരം അമിതമായി കഴിക്കരുത്.ഇത് ശരീരോഷ്മാവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും

വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമടങ്ങിയ സമീകൃതാഹാരം ശീലമാക്കാം.

  1. കഴിവതും ഗൃഹാന്തരീക്ഷത്തില്‍ പാകം ചെയ്ത ഭക്ഷണം ശീലമാക്കുക. ചെലവു കുറയ്ക്കുന്നതിനൊപ്പം ആരോഗ്യവും സംരക്ഷിക്കാം.
  2. ധാരാളം പഴങ്ങള്‍ കഴിക്കുക. കഴിവതും വീട്ടില്‍ നിന്നു ലഭിക്കുന്ന ചക്ക, മാങ്ങ, പപ്പായ, പൈനാപ്പിള്‍, മാതളം തുടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് ശീലമാക്കാം…..

ഗ്രീന്‍ ഫംഗസും രാജ്യത്ത് ആശങ്കയാകുന്നു, കോവിഡ് മുക്തനായ ഇന്‍ഡോര്‍ സ്വദേശിക്ക് രോഗബാധ

യുഎഇയില്‍ കൊവിഡ് വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു