- Advertisement -Newspaper WordPress Theme
HEALTHമുഖത്തെ വരകളും പാടുകളും വെറും 20 മിനിറ്റിൽ മാറ്റിയെടുക്കാൻ ഒരു ജെൽ മാസ്ക്

മുഖത്തെ വരകളും പാടുകളും വെറും 20 മിനിറ്റിൽ മാറ്റിയെടുക്കാൻ ഒരു ജെൽ മാസ്ക്

ചർമ്മം വരണ്ട് പോകുന്നതും ഭംഗി നഷ്ടമാകുന്നതും ഒരു സ്വാഭാവിക പ്രശ്നമാണ്. എപ്പോഴും വെയിലും പൊടിയുമൊക്കെ ഏൽക്കുന്നത് കാരണം ചർമ്മത്തിന് ഇത്തരം പ്രശ്നങ്ങളുണ്ടാകാം. ശരിയായ രീതിയിലുള്ള ചർമ്മ സംരക്ഷണത്തിലൂടെ മാത്രമേ ചർമ്മത്തിന് ആവശ്യമായ രീതിയിലുള്ള പരിചരണം നൽകാൻ സാധിക്കൂ. ചർമ്മം എപ്പോഴും മോയ്ചറൈസ് ചെയ്ത് വയ്ക്കേണ്ടത് വളരെ പ്രധാനമാണ്. ചർമ്മത്തിലെ പാടുകളും മുഖക്കുരുവുമൊക്കെ മാറ്റാനും പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ തടയാനും വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു ജെൽ മാസ്കാണിത്.

കറ്റാർവാഴ ജെൽ

കറ്റാർവാഴ ജെൽ

ചർമ്മത്തിന് ഏറെ നല്ലതാണ് കറ്റാർവാഴ ജെൽ. ഇതിലെ ആൻ്റി ബാക്ടീരിയിൽ, ആൻ്റി ഫംഗൽ ഗുണങ്ങൾ ചർമ്മത്തെ മോയ്ചറൈസ് ചെയ്യാനും അതുപോലെ ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നതാണ്. ചർമ്മത്തെ ശരിയായ രീതിയിൽ പരിചരിക്കാനും യുവത്വം നിലനിർത്താനും കറ്റാർവാഴ ഏറെ സഹായിക്കും. കറുത്ത പാടുകൾ, ഡാർക് സർക്കിൾസ്, മുഖക്കുരു എന്നിവയെല്ലാം മാറ്റാൻ വളരെ നല്ലതാണ് കറ്റാർവാഴ. കൊളാജൻ ഉത്പ്പാദനം വർധിപ്പിക്കാൻ നല്ലതാണ് കറ്റാർവാഴ.

റോസ് വാട്ടർ

റോസ് വാട്ടർ

ചർമ്മത്തെ ക്ലെൻസ് ചെയ്യാൻ സഹായിക്കുന്നതാണ് റോസ് വാട്ടർ. ചർമ്മത്തിലെ അഴുക്കിനെ ഇല്ലാതാക്കാൻ പുറന്തള്ളാനും നല്ലതാണ് റോസ് വാട്ടർ. സെൻസിറ്റീവ് ചർമ്മത്തിന് പോലും നല്ലതാണ് റോസ് വാട്ടർ. ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളത് കൊണ്ട് ചർമ്മത്തിൽ എന്തെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടായാൽ അത് കളയാൻ റോസ് വാട്ടർ നല്ലതാണ്. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളായ ചുളിവുകളും വരകളും മാറ്റാനും ചർമ്മത്തിന് തുടിപ്പ് നൽകാനും റോസ് വാട്ടർ സഹായിക്കും

ബദാം ഓയിൽ

ബദാം ഓയിൽ

മുടിയ്ക്കും ചർമ്മത്തിനും ഒരു പോലെ നല്ലതാണ് ബദാം ഓയിൽ. ഇതിലെ ഫാറ്റി ആസിഡ്, ആൻ്റി ഓക്സിഡൻ്റുകൾ, വൈറ്റമിനുകൾ എന്നിവയെല്ലാം ചർമ്മത്തിന് വളരെ നല്ലതാണ്. മുഖത്തെ പാടുകൾ അതുപോലെ ചുളിവുകളും വരകളുമൊക്കെ മാറ്റാൻ ഇത് ഏറെ സഹായിക്കും. വൈറ്റമിൻ ഇ, ഡി, എ എന്നിവയെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രായമാകുന്നതിൻ്റെ എല്ലാ ലക്ഷണങ്ങളും ഇല്ലാതാക്കാൻ നല്ലതാണ് ബദാം ഓയിൽ.

ജെൽ തയാറാക്കാൻ

ജെൽ തയാറാക്കാൻ

ഇതിനായി ചെറിയ ഒരു പാത്രത്തിൽ 1 ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലിലേക്ക് 1 ടീ സ്പൂൺ ബദാം എണ്ണയും 1 ടീ സ്പൂൺ റോസ് വാട്ടറും 1 ടീ സ്പൂൺ ഗ്ലിസറിനും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഇത് ഫ്രിഡ്ജിൽ വച്ച് 15 മിനിറ്റ് തണുപ്പിച്ച ശേഷം മുഖത്തിടാം. മുഖത്ത് തേച്ച് 20 മിനിറ്റിന് ശേഷം ന്നനായി മസാജ് ചെയ്തിട്ട് കഴുകി കളയുക. തണുത്ത വെള്ളത്തിൽ വേണം കഴുകാൻ അതിന് ശേഷം മോയ്ചറൈസർ ഇടാനനും മറക്കരുത്. ചർമ്മത്തിൽ ഉപയോഗിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യുക.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme