ഭക്ഷണ വിഭവങ്ങള്‍ക്ക് സ്വാദും മണവും നല്‍കാന്‍ ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജനമാണ് ഉലുവ. ഇതിനു പുറമെ ഉലുവയ്ക്കു നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ആയുര്‍വേദ ഔഷധങ്ങള്‍ തയാറാക്കാനും ഉലുവ ധാരാളമായി ഉപയോഗിക്കുന്നു. ഉലുവ പ്രമേഹം നിയന്ത്രക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കും. ഉലുവയിലടങ്ങിയിരിക്കുന്ന ആല്‍ക്കലോയിഡ് ട്രൈഗനല്ലിനും ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകളുമാണ് പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നത്. ശരീരം പഞ്ചസാര ആഗിരണം ചെയ്യുന്നതിന്റെ നിരക്ക് കുറയ്ക്കാനും ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി കൂട്ടാനും ഉലുവ സഹായിക്കും ഉലുവയില്‍ കാണപ്പെടുന്ന വെളളത്തില്‍ ലയിക്കുന്ന നാരുകള്‍ ആയഗാലകടോമനന്‍ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഉപാപചയം കൂട്ടാനും വയര്‍ നിറഞ്ഞ പ്രതീതി തോന്നിക്കാനും ഇതു വഴി കഴിയും. ഉലുവയിലെ നാരുകള്‍ വന്‍കുടല്‍ കാന്‍സര്‍ തടയാന്‍ സഹായിക്കുന്നു. ഉലുവയില്‍ ഈസ്ട്രജന്റെ ഗുണ്ടങ്ങള്‍ നല്‍കുന്ന ഡയസ്‌ജെനിന്‍, റൈബോഫേളവനുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ആര്‍ത്തവ അസ്വാസ്ഥ്യം കുറയ്ക്കാന്‍ സഹായിക്കും. ഉലുവ കുതിര്‍ത്തതിനുശേഷം അതിട്ടു വെളളം തിളപ്പിച്ചു കുടിക്കുന്നത് നല്ലതാണ്. വിളര്‍ച്ച അകറ്റാനും മുലപ്പാല്‍ വര്‍ധിപ്പിക്കാനും ഉലുവ കഴിക്കുന്നതു നല്ലതാണ്. ഉലുവ പോലെ തന്നെ മികച്ച ആരോഗ്യ ഗുണങ്ങള്‍ തരുന്നതാണ് ഉലുവയിലയും. ഉലുവയില തോരനായും കറിയായും ചപ്പാത്തി, ദോശ എന്നിവയില്‍ ചേര്‍ത്തും ഉപയോഗിക്കാം