- Advertisement -Newspaper WordPress Theme
HEALTHജീന്‍ എഡിറ്റിങ്ങും കാന്‍സര്‍ ചികിത്സയും

ജീന്‍ എഡിറ്റിങ്ങും കാന്‍സര്‍ ചികിത്സയും

ഡി. എന്‍. എ യിലുണ്ടാകുന്ന തകരാറുകളാണ് കാന്‍സറിന് വഴിവയ്ക്കുന്നത് എന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞതാണ്. അതിനാല്‍ ഡി.എന്‍.എ യില്‍ തിരുത്തല്‍ വരുത്തി കാന്‍സറിനെ മറികടക്കാമെന്നാണ് അനേഷ്വണം. ഇതാണ് ജീന്‍ എഡിറ്റിങ്. ജീന്‍ എഡിറ്റ് ചെയ്യാന്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ ഇതിലകം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിര്‍ണായകമായ മാറ്റം ഉണ്ടായത് 2013 – ല്‍ ക്രിസ്റ്റര്‍ (CRISPR) എന്ന ജീന്‍ എഡിറ്റിങ് വിദ്യ കണ്ടെത്തിയതോടെയാണ്. കാന്‍സര്‍ ചികിത്സയില്‍ അസാധ്യമായത് സാധ്യമാകുന്നത് തണ്ടെത്തലായിരുന്നു അത്. എറ്റനും കൃത്യതയോടെ ജീന്‍ എഡിറ്റിങ് ഇതിലൂടെ സാധ്യമായി.

ഡി. എന്‍. എ യില്‍ ഒരു കത്രിക പോലെ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യയാണിത്. തകരാറുള്ള ജീനിനെ മുറിച്ച് മാറ്റാം, കൂട്ടിച്ചേര്‍ക്കാം, അറ്റകുറ്റപണികള്‍ ചെയ്യാം. ലളിതമായി പറഞ്ഞാല്‍ ഈ വിദ്യയ്ക്ക് രണ്ട് ഭാഗങ്ങളാണ് പ്രധാനം. ജീന്‍ എഡിറ്റ് ചെയ്യാനുള്ള എന്‍സൈം. അതിന് വഴികാട്ടാനുള്ള ഗൈഡ്, ആര്‍.എന്‍.എ. കാസ്9 എന്ന എന്‍സൈം ഉപയോഗിച്ചാണ് ഡി. എന്‍. എ. മുറിക്കുന്നത്. ഈ എന്‍സൈമിനെ മുറിച്ചുമാറ്റേണ്ട ഭാഗത്ത് എത്തിക്കാന്‍ വഴികാട്ടിയായി ഗൈഡ് ആര്‍. എന്‍. എ ഉപയോഗിക്കുന്നു. അതിസൂക്ഷ്മമായ പ്രക്രിയാണിത്.

ജീന്‍ എഡിറ്റിങ് എന്ന സൂത്രവിദ്യ കണ്ടെത്തിയത് ബാക്ടീരിയയില്‍ നിന്നാണ് എന്നതാണ് രസകരം. വൈറസുകള്‍ക്കെതിരേ ബാക്ടീരിയയില്‍ ഉപയോഗിച്ച് വരുന്ന ഒരു സൂത്രവിദ്യയാണ് ഇതി്്‌ന്റെ ആധാരം.വൈറസുകള്‍ ബാക്ടീരിയയ്ക്കുള്ളില്‍ കയറുമ്പോള്‍ വൈറസിന്റെ ഡി. എന്‍. എ. യുടെ ഒരു ഭാഗം മുറിച്ചെടുത്ത് സ്വന്തം ഡി.എന്‍. എ. യില്‍ ബാക്ടീരിയകള്‍ സൂക്ഷിക്കും. അങ്ങനെ ചെയ്താല്‍ പീന്നീട് വീണ്ടും ഇതേതരം വൈറസ് എത്തുമ്പോള്‍ ബാക്ടീരിയയ്ക്ക് അത് ഓര്‍ത്തെടുക്കാന്‍ കഴിയും. അതിനെ പ്രതിരോധിക്കാനും സാധിക്കും. അതേ തരം വൈറസാണ് എത്തിയതെങ്കില്‍ ആ വൈറസിന്റെ ഡി. എന്‍. എ. മുറിച്ചുമാറ്റാനുള്ള കഴിവ് ബാക്ടീരിയയ്ക്ക് ലഭിച്ചിരിക്കും. ആട്രിക്കാണ് മനുഷ്യന്‍ തിരിച്ചറിഞ്ഞ് ജീന്‍ എഡിറ്റിങ് വിദ്യയായി ഉപയോഗിക്കുന്നത്.

രോഗിയുടെ രക്തത്തില്‍ നിന്ന് ടി സെല്ലുകള്‍ ശേഖരിച്ച് ലാബില്‍ വെച്ച് അത് ജീന്‍ എഡിറ്റ് ചെയ്യും. അതിനു ശേഷം എഡിറ്റ് ചെയ്ത ടി സെല്ലുകളെ ലാബില്‍ വെച്ച് കോടികണക്കിന് എണ്ണമായി വളര്‍ത്തിയെടുക്കും. എന്നിട്ട് രോഗിയിലേക്ക് തിരിച്ച് കയറ്റി വിടും. ശരീരത്തിലെത്തുന്ന എഡിറ്റ് ചെയ്ത ജീനുകള്‍ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കും
2019 – ല്‍ നടന്ന ആദ്യ ക്ലിനിക്കല്‍ പരീക്ഷണം ഇങ്ങനെയായിരുന്നു. കാന്‍സറിനെതിരേയുള്ള പ്രതീക്ഷ നല്‍കുന്ന ഗവേഷണമായി ജീന്‍ എഡിറ്റിങ് മാറിയിരിക്കുകയാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme