- Advertisement -Newspaper WordPress Theme
HAIR & STYLEഉറക്കമില്ലായ്മ ഓര്‍ത്ത് വിഷമിക്കേണ്ട ഉറങ്ങാന്‍ അറിയേണ്ട ചില കാര്യങ്ങള്‍

ഉറക്കമില്ലായ്മ ഓര്‍ത്ത് വിഷമിക്കേണ്ട ഉറങ്ങാന്‍ അറിയേണ്ട ചില കാര്യങ്ങള്‍

ശരിയായ ഉറക്കം ആരോഗ്യത്തിന് അത്യാവശ്യമാണ്. പകല്‍ സമയത്ത് ചുറുചുറുക്കോടെ ശ്രദ്ധയോടെ കൃത്യതയോടെ കാര്യങ്ങള്‍ ചെയ്യുവാന്‍ രാത്രി നന്നായി വേണ്ടത്ര സമയം ഉറങ്ങണം
ഉറക്കത്തില്‍ നമ്മുടെ ശരീരം ചിലവാക്കുന്ന ഊര്‍ജം കുറവാണ്. ഇങ്ങനെ ലാഭിക്കുന്ന ഊര്‍ജം ശരീരവളര്‍ച്ചയെ സഹായിക്കും. പകല്‍ നല്ല മാനസികാവസ്ഥയില്‍ വര്‍ത്തിക്കാനും മതിയായ ഉറക്കം ലഭിക്കണം. കൊച്ചു കുട്ടികള്‍ ദിവസത്തില്‍ കൂടുതല്‍ സമയവും ഉറക്കത്തിലായിരിക്കും. നവജാത ശിശുക്കള്‍ ദിവസം 18 മണിക്കൂറോളം ഉറങ്ങും. രണ്ടു വയസ്സാകുന്നതുവരെയുള്ള ആകെ സമയത്തില്‍ പകുതിയിലേറെ സമയവും കുഞ്ഞ് ഉറങ്ങുകയായിരിക്കും. ഒരു വയസ്സുവരെ രാത്രിയുള്ള ഉറക്കം കൂടാതെ രണ്ടോ മൂന്നോ പകലുറക്കങ്ങളും കാണും. 2 മുതല്‍ 5 വയസ്സുവരെ ദിവസം 12 മണിക്കൂറോളം ഉറങ്ങണം. 5വയസ്സോടെ പകല്‍ ഉറങ്ങുന്ന ശീലം സാധാരണ ഗതിയില്‍ ഇല്ലാതാകുന്നു. കൗമാരപ്രായക്കാര്‍ ദിവസം 8 മണിക്കൂറെങ്കിലും ഉറങ്ങണം.

കൗമാര പ്രായമാകുമ്പോഴേക്കും സ്വാഭാവികമായിത്തന്നെ രാത്രി ഉറക്കം വരുന്ന സമയം വൈകാന്‍ തുടങ്ങും. അതുപോലെ ഉണരുന്ന സമയവും അല്‍പം വൈകും. ചെറുപ്പക്കാരില്‍ രാത്രി ഉറക്കം മതിയാകാത്തത് പകലുറക്കം, എളുപ്പത്തില്‍ ദേഷ്യം വരിക, സ്വഭാവവ്യതിയാനങ്ങള്‍, പഠന പ്രശ്‌നങ്ങള്‍, റോഡപകടങ്ങള്‍ എന്നിവക്ക് വഴിവയ്ക്കുന്നു

ഉറങ്ങാന്‍ പോകുന്ന സമയത്തിലും ഉണരുന്ന സമയത്തിലും കൃത്യത വേണം. സ്‌കൂള്‍ ഉള്ള ദിവസമായാലും ഇല്ലാത്ത ദിവസമായാലും ഉറങ്ങാന്‍ പോകുന്ന സമയവും ഉണരുന്ന സമയവും ഒരു മണിക്കൂറിലേറെ വ്യത്യാസപ്പെട്ടിരിക്കാന്‍ പാടില്ല.

പ്രവൃത്തി ദിവസങ്ങളില്‍ ഉറക്കമൊഴിച്ചിരുന്ന്, അതിന് പകരമായി വാരാന്ത്യങ്ങളില്‍ അമിതമായി ഉറങ്ങുന്നത് ശരിയല്ല.

രാത്രി ഉറക്കം വരാന്‍ ബുദ്ധിമുട്ടുന്നവര്‍ പകലുറങ്ങുന്നത് ഒഴിവാക്കുക. ഇത്തരം പ്രശ്‌നം ഇല്ലാത്തവര്‍ക്ക് വേണമെങ്കില്‍ ഉച്ചയുറക്കം ആകാം. എന്നാല്‍ ഒരു മണിക്കൂറില്‍ കൂടരുത്.

എല്ലാ ദിവസവും പുറത്ത് കഴിയുന്നത്ര സമയം ചിലവഴിക്കുക. നമ്മുടെ ഉള്ളിലുള്ള ഘടികാരത്തെ (Biological Clock) ക്രമപ്പെടുത്തിവയ്ക്കാന്‍ ഇത് സഹായിക്കും. ദിവസേന വ്യായാമം ചെയ്യുന്നത് സുഖപ്രദമായ ഗാഢനിദ്ര ലഭിക്കാന്‍ സഹായിക്കും.

കിടക്ക ഉറങ്ങാന്‍ മാത്രം. വായിക്കാനോ പഠിക്കാനോ പാട്ടുകേള്‍ക്കാനോ ടി വി കാണാനോ ഉപയോഗിക്കരുത്.

ഉറങ്ങാന്‍ പോകുന്നതിന് മുമ്പുള്ള അര / ഒരു മണിക്കൂര്‍ ശാന്തമായി ഇരിക്കാന്‍ ശ്രമിക്കുക. പാട്ടുകേള്‍ക്കുകയോ, പുസ്തകം വായിക്കുകയോ, റിലാക്‌സ് ചെയ്യുകയോ ആവാം. ആ സമയം കഴിയുന്നതും പഠിക്കുകയോ സ്‌തോഭജനകമായ പരിപാടികള്‍ കാണുകയോ വ്യായാമം ചെയ്യുകയോ ഒന്നും പാടില്ല.

വിശന്നു കൊണ്ട് ഉറങ്ങാന്‍ ശ്രമിക്കരുത്. വൈകീട്ടത്തെ പ്രധാന ഭക്ഷണം ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും കഴിച്ചിരിക്കണം. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് വേണമെങ്കില്‍ ഒരു ചെറിയ സ്‌നാക്‌സ് ആകാം.

വൈകുന്നേരത്തിന് ശേഷം ചായ, കാപ്പി, ചോക്കലേറ്റ് എന്നിവ കഴിക്കാതിരിക്കുക

മദ്യപിക്കരുത്. ഉറക്കം തടസ്സപ്പെടാനും കൂടെക്കൂടെ ഉണരാനും കാരണമാകും പുകവലി ഉറക്കം തടസ്സപ്പെടുത്തും. തീരെ പുകവലിക്കരുത്. വലിക്കുന്നവരാണെങ്കില്‍ ഉറക്കമില്ലായ്മ എന്ന പ്രശ്‌നമുണ്ടെകില്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പുള്ള രണ്ട് മണിക്കൂര്‍ എങ്കിലും പുകവലി ഒഴിവാക്കുക.

ഡോക്ടറുടെ കൃത്യമായി നിര്‍ദ്ദേശപ്രകാരമല്ലാതെ ഉറക്കഗുളികള്‍ കഴിക്കരുത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme