in

അപസ്മാരത്തെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ മാറ്റാം

Share this story

എത്ര പുരോഗമന സമൂഹമാണെന്ന് പറഞ്ഞാലും ഇന്നും ചില രോഗങ്ങളെപ്പറ്റി നമുക്കിടയില്‍ ചില മിഥ്യാ ധാരണകളൊക്കെ നിലനില്‍ക്കുന്നുണ്ട്. ബാധ കയറല്‍ എന്നൊക്കെ ഒരുപാട് മിഥ്യാ ധാരണകള്‍ നിലനില്‍ക്കുന്ന ഒരു അസുഖമാണ് ജന്നി, ചുഴലി അഥവാ അപസ്മാരം എന്നീ പേരുകളില്‍ അറിയപ്പെടുന്ന രോഗം. നമ്മുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിയ്ക്കുന്നത് തലച്ചോറിനുള്ളിലെ ഞരമ്പുകളും അവ തമ്മിലുളള പരസ്പര സംവേദനവും കാരണം ആണ്. ഞരമ്പുകള്‍ ഉത്പാദിപ്പിയ്ക്കുന്ന ചില രാസവസ്തുക്കളോ വൈദ്യുത തരംഗങ്ങളോ വഴിയാണ് ഇത്തരം സംവേദനം സാധ്യമാകുന്നത്.

ഇത്തരം സംവേദനത്തിലെ തകരാറുമബലം ശരീരത്തില്‍ സംഭവിയ്ക്കുന്ന മാറ്റങ്ങള്‍ ആണ് ജെന്നിക്ക് ആധാരം. തുടര്‍ച്ചയായി ജെന്നി വരുന്നതിനെയാണ് ആപസ്മാരം എന്നു പറയുന്നത്. ലോകമെമ്പാടും 65 ദശലക്ഷം ആളുകളിലാണ് അപസ്മാരം ബാധിച്ചിട്ടുള്ളത്. രോഗം ബാധിച്ചവ രില്‍ 10ല്‍ ആറ് പേര്‍ക്കും രോഗ കാരണം അഞ്ജാതമാണ്. SUDEP എന്നറിയപ്പെടുന്ന അപസ്മാരത്തില്‍ പെട്ടന്നുള്ള മരണം പോലും സംഭവിച്ചേക്കാം. വികസ്വര രാജ്യങ്ങളില്‍ രോഗം ബാധിച്ച 10 ല്‍ 8 പേര്‍ക്കും ശരിയായ ചികിത്സ ലഭിയ്ക്കുന്നില്ല.

ജെന്നിയുടെ ലക്ഷണങ്ങള്‍ എന്താണെന്ന് മനസിലാക്കാം

  1. ശരീരം മൊത്തത്തില്‍ പ്രത്യേകിച്ച് കൈകൈലുകളുടേയും തലയുടേയും വെട്ടലാണ് പ്രധാന ലക്ഷണം. അതോടൊപ്പം ബോധക്ഷയവും അരിയാതെയുള്ള മലമൂത്ര വിസര്‍ജ്ജനവും ഉണ്ടായേക്കാം. നാക്കില്‍ മുറിവേല്‍ക്കുന്നതും സാധാരണമാണ്.
  2. ചിലരില്‍ ഹ്രസ്വനേരത്തേയ്ക്കുള്ള മയക്കവും ആശയക്കുഴപ്പവും ഉണ്ടായേക്കാം.
  3. പെട്ടന്ന് ചോദ്യങ്ങളോടോ നിര്‍ദ്ദേശങ്ങളോടോ താത്ക്കാലികമായി പ്രതികരിയ്ക്കാതിരിയ്ക്കുക.
  4. പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും തന്നെയില്ലാതെ ശരീരം പെട്ടന്ന് സ്റ്റിറ് ആകുന്നു
  5. കാരണങ്ങള്‍ ഒന്നുമില്ലാതെ മറിഞ്ഞ് വീഴുന്നു
  6. വേഗത്തില്‍ കണ്ണുചിമ്മുന്നത്
  7. പെട്ടന്ന് ചവച്ചരച്ചുകൊണ്ടിരിയ്ക്കുക
    8.ആശയവിനിമയം നടത്താന്‍ കഴിയാതെ വരിക.
  8. ഇടയ്ക്കിടെ ഉണ്ടാകുന്ന പരിഭ്രാന്തി, കോപം

മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പോലും അതെല്ലായ്‌പ്പോഴും ജെന്നി തന്നെ ആകണം എന്നില്ല. മാനസിക അസ്വാസ്ഥ്യം ഉള്ളവരിലും ഇതേ ലക്ഷണങ്ങള്‍ ഉണ്ടായേക്കാം.

കൈതരിപ്പ് നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ? കാരണങ്ങള്‍ അറിയാം

ഒമിക്രോണ്‍ നിസാരമല്ല, രോഗ ബാധിതരില്‍ ഒരു വര്‍ഷത്തിനകം ഹൃദ്രോഗം ഉണ്ടാകും