- Advertisement -Newspaper WordPress Theme
AYURVEDAകൈതരിപ്പ് നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ? കാരണങ്ങള്‍ അറിയാം

കൈതരിപ്പ് നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ? കാരണങ്ങള്‍ അറിയാം

ഇന്ന് സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ് കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം. കൈപ്പത്തി തരിക്കുക, ഏതെങ്കിലും വസ്തുക്കള്‍ കൂടുതല്‍ നേരം പിടിച്ചാല്‍ കൈതരിച്ചു പോകുക, ബസ്സില്‍ കയറി പിടിച്ചു നില്‍ക്കുമ്പോള്‍ കൈ തരിച്ചു പോകുക, കുറച്ചുനേരം പച്ചക്കറി കത്തി കൊണ്ട് അരിയുമ്പോഴേയ്ക്കും കൈതരിക്കുക രാത്രി ഉറക്കത്തില്‍ കൈ തരിക്കുക എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങള്‍.

കാര്‍പ്പല്‍ എന്ന വാക്ക് കാര്‍പോസ് എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഉണ്ടായിട്ടുളളത്. കാര്‍പോസ് എന്ന വാക്കിന് റിസ്റ്റ് (മണിബന്ധം) എന്നാണ് അര്‍ത്ഥം.

റിസ്റ്റില്‍(മണിബന്ധത്തില്‍)ടണല്‍ പോലെ ഒരു ദ്വാരം ഉണ്ട്. ആ ടണലിന്റെ മൂന്നു വശം കാര്‍പ്പല്‍ എല്ലുകളാലും, ഒരു വശം (റിസ്‌ററിന്റെ മുന്‍വശം) കാര്‍പ്പല്‍ ലിഗമെന്റും കൊണ്ട് ചുറ്റപ്പെട്ടതാണ്. ഈ ടണലിന്റെ വ്യാസം ഏകദേശം ചൂണ്ടാണി വിരലിന്റെ അത്ര ഉണ്ടായിരിക്കും. ഇതില്‍ കൂടിയാണ് കൈപ്പത്തിയിലേക്ക് പോകുന്ന മീഡിയന്‍ ഞെരമ്പും(median nerve), കൈ മടക്കുവാന്‍ ഉപയോഗിക്കുന്ന ഒമ്പത് ഫ്‌ളെക്‌സര്‍ മാംസപേശികളുടെ ടെണ്‍ഡനുകളും കടന്നു പോകുന്നത്. ഈ മീഡിയന്‍ ഞെരമ്പിന് പേശീജാലക നാഡിയും(motor branch), സംജ്ഞാ നാഡിയും(sensory branch) ഉണ്ട്. പേശീജാലകനാഡി കൈയിന്റേയും, കൈവിരലുകളുടേയും മടക്കുക, നിവര്‍ത്തുക തുടങ്ങിയ ചലനങ്ങള്‍ നിയന്ത്രിക്കുവാന്‍ സഹായിക്കുന്നു. സംജ്ഞാനാഡി കൈപ്പത്തി, തള്ള വിരല്‍, ചൂണ്ടാണി വിരല്‍, മദ്ധ്യ വിരല്‍, മോതിര വിരലിന്റെ പകുതി ഭാഗം എന്നിവടങ്ങളിലെ സംജ്ഞകള്‍ അറിയുവാന്‍ സഹായിക്കുന്നു.

കാര്‍പ്പല്‍ ടണലിന്റെ വലുപ്പം കുറയുകയോ, ടണലില്‍കൂടി കടന്നുപോകുന്ന ഫ്‌ളെക് സര്‍ മാംസപേശീ ടെണ്‍ഡനുകളില്‍ നീര്‍ ക്കെട്ടുണ്ടാകുകയോ കട്ടിവെക്കുകയോ ചെയ്യുമ്പോള്‍ മീഡിയന്‍ നാഡിയില്‍ അനു ഭവപ്പെടുന്ന മര്‍ദ്ദം കൊണ്ട് ആ നാഡി ഞെരുങ്ങുകയും കാര്‍പ്പല്‍ ടണല്‍ സിന്‍
ഡ്രോമിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങു കയും ചെയ്യുന്നു

കാര്‍പ്പല്‍ ടണലിന്റെ വലുപ്പം കുറയുകയോ, ടണലില്‍ കൂടി കടന്നു പോകുന്ന ഫ്‌ളെക്‌സര്‍ മാംസപേശീ ടെണ്‍ഡനുകളില്‍ നീര്‍ക്കെട്ടുണ്ടാകുകയോ കട്ടിവെക്കുകയോ ചെയ്യുമ്പോള്‍ മീഡിയന്‍ നാഡിയില്‍ അനുഭവപ്പെടുന്ന മര്‍ദ്ദം കൊണ്ട് ആ നാഡി ഞെരുങ്ങുകയും(compress), കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയും ചെയ്യുന്നു. റിസ്‌ററ് തുടര്‍ച്ചയായി മടക്കി ചെയ്യുന്ന ജോലികളായ എഴുതുക, ടൈപ്പിങ്ങ്, ശക്തിയായി മുറുക്കിപ്പിടിക്കുക എന്നിവ തുടര്‍ച്ചയായി ചെയ്യുന്നത് ഈ രോഗത്തിന് വഴിയൊരുക്കുന്നു. ഫ്‌ളെക്‌സര്‍ ടെണ്‍ഡന്‍, കാര്‍പ്പല്‍ എല്ലുകളുമായി ഉരസ്സുമ്പോള്‍ ടെണ്‍ഡനില്‍ നീര്‍ക്കെട്ടും, നീരും ഉണ്ടാക്കുന്നു. ഇത് ടണലിന്റെ വ്യാപ്തി കുറച്ച് മീഡിയന്‍ നാഡി ഞെരുങ്ങാന്‍ കാരണമാകുന്നു. മീഡിയന്‍ നാഡിക്ക് ഞെരുക്കല്‍ അനുഭവപ്പെടുന്നതിന് മറ്റൊരു കാരണം കാര്‍പ്പല്‍ ടണലിന്റെ ഉള്ളിലോട്ടുള്ള വീഴ്ചയാണ്. ഇതിനു കാരണം, കാര്‍പ്പല്‍ അസ്ഥികളെ യഥാസ്ഥാനത്ത് നിര്‍ത്തുന്ന മാംസപേശികളുടെ ക്ഷീണമാണ്.

പൊണ്ണത്തടി, ഹൈപ്പൊതൈറോഡിസം, സന്ധിവാതം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കനുബന്ധമായും, കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം കണ്ടുവരുന്നു.

കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോമിന്റെ തുടക്കത്തില്‍ തരിപ്പ് അനുഭവപ്പെടുകയും കൈകളില്‍ ഇക്കിളി പോലെ തോന്നുകയും, ഇത് കൈയ്യിന്റെ തള്ളവിരല്‍, ചൂണ്ടാണിവിരല്‍, മദ്ധ്യവിരല്‍ എന്നിവയിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. രോഗം അധികരിക്കുമ്പോള്‍ പുകച്ചിലും, അവിടെയുള്ള മാംസപേശികള്‍ കോച്ചുകയും ചെയ്യുന്നു. രാത്രികളില്‍ തരിപ്പ് കൂടുതലായി അനുഭവപ്പെട്ട് ഉറക്കത്തില്‍നിന്ന് എണീക്കുന്നു. ചിലപ്പോള്‍ കൈത്തണ്ടയില്‍ കഠിന വേദന ഉണ്ടാകുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme