ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയെ തുടര്‍ന്നാണ് ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടാകുന്നത്. പല രോഗങ്ങളും നമ്മുടെ ഭക്ഷണക്രമവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഈ അവസ്ഥയെ പലപ്പോഴും ആളുകള്‍ നിസ്സാരമായി കാണുന്നു. പക്ഷേ ഇത് അവഗണിക്കുന്നത് ജീവന് തന്നെ ഭീഷണിയാണ്.
കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ഹൃദയാഘാതം പോലുള്ള അവസ്ഥകള്‍ക്കും കാരണമാകും. പ്രധാനമായും രണ്ട് തരത്തിലുള്ള കൊളസ്‌ട്രോള്‍ ഉണ്ട്. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ (ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍), എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ (ഉയര്‍ന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍).
എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ചീത്ത കൊളസ്‌ട്രോള്‍ ആണെങ്കില്‍ എച്ച്ഡിഎല്‍ നല്ല കൊളസ്‌ട്രോള്‍ ആണ്. ചീത്ത കൊളസ്ട്രോള്‍ വര്‍ധിച്ചാല്‍ ആദ്യം മുതല്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഹൃദ്രോ?ഗം ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.
ഒന്ന്
ദിവസവും വെണ്ണ കഴിക്കുന്നത് ഉയര്‍ന്ന കൊളസ്‌ട്രോള്‍ അതിവേഗം വര്‍ദ്ധിപ്പിക്കുന്നു. വെണ്ണ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. വെണ്ണ കൊറോണറി ധമനികളെയും തടയുന്നു.
രണ്ട്
ഐസ്‌ക്രീം ചീത്ത കൊളസ്‌ട്രോള്‍ കൂടുന്നതിന് കാരണമാകും. ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 100 ഗ്രാം വാനില ഐസ്‌ക്രീമില്‍ 41 മില്ലിഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് അപകടകരമാണ്.
മൂന്ന്
നമ്മള്‍ സാധാരണയായി ബിസ്‌ക്കറ്റ് ചായ സമയ ലഘുഭക്ഷണമായാണ് കഴിക്കുന്നത്. പക്ഷേ അമിതമായി കഴിക്കുന്നത് ഒഴിവാക്കണം. ഓസ്ട്രേലിയയിലെ ഗവേഷണമനുസരിച്ച്, വലിയ അളവില്‍ പൂരിത കൊഴുപ്പുകള്‍ അടങ്ങിയ സംസ്‌കരിച്ച ഭക്ഷണമാണ് ബിസ്‌ക്കറ്റുകള്‍.
നാല്
വറുത്ത ഭക്ഷണങ്ങളായ സമൂസ, പക്കോഡ അല്ലെങ്കില്‍ ചിക്കന്‍ വറുത്തത് ചീത്ത കൊളസ്ട്രോള്‍ അതിവേഗം വര്‍ദ്ധിപ്പിക്കുന്നു. ഈ വറുത്ത ഭക്ഷണങ്ങളില്‍ വലിയ അളവില്‍ ചീത്ത കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. ഇത് സിരകളില്‍ സാവധാനം അടിഞ്ഞുകൂടാന്‍ തുടങ്ങുന്നു.
അഞ്ച്
പലപ്പോഴും ആളുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ബര്‍ഗര്‍, പിസ്സ അല്ലെങ്കില്‍ പാസ്ത പോലുള്ള ജങ്ക് ഫുഡ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. ഈ അനാരോഗ്യകരമായ ഭക്ഷണരീതി വലിയ ആരോ?ഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഈ ഭക്ഷണങ്ങളെല്ലാം ഉണ്ടാക്കാന്‍ വെണ്ണ, ചീസ്, ക്രീം തുടങ്ങിയ കൃത്രിമ പദാര്‍ത്ഥങ്ങള്‍ വലിയ അളവില്‍ ചേര്‍ക്കുന്നു. ഇത് ചീത്ത കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു.
ചീത്ത കൊളസ്‌ട്രോളിന്റെ ലക്ഷണങ്ങള്‍
പെട്ടെന്ന് ഭാരം കൂടുക.
കാലുകളില്‍ വീക്കം.
കൈകളിലും കാലുകളിലും മരവിപ്പ്
നെഞ്ചുവേദന അനുഭവപ്പെടുക
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം