ഹൃദയത്തിലെ മഹാരക്തധമനിയില്‍ വിള്ളലുണ്ടായി ഗുരുതരാവസ്ഥയിലായ കണ്ണൂര്‍ സ്വദേശിനി ജാനുവിനു (72) മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയിലൂടെ ലഭിച്ചത് പുതുജീവന്‍. 8 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഹൃദയത്തിലേക്കുള്ള പ്രധാന ധമനിയും വാല്‍വും മാറ്റിവച്ചു. കാര്‍ഡിയോ തൊറാസിക് സര്‍ജറി, അനസ്തീസിയ, കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ശസ്ത്രക്രിയ നടത്താനായതെന്നു പ്രിന്‍സിപ്പല്‍ ഡോ. ഇ.വി.ഗോപി പറഞ്ഞു. പ്രായമായവരില്‍ ഇത്തരം ശസ്ത്രക്രിയ വിരളമായാണ് നടത്താറെന്നു നേതൃത്വം നല്‍കിയ കാര്‍ഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ. എസ്.രാജേഷ് പറഞ്ഞു. ഡോക്ടര്‍മാരായ ടി.സി.പ്രജീഷ്, സജീവ് പോള്‍, അതുല്‍ ഏബ്രഹാം, എന്‍.കെ.അജ്മല്‍, എ.ആനന്ദ്, പി.കെ.നജീബ്, ബി.കെ. അര്‍ജുന്‍, കെ.സുവര്‍ണ, ജെ.വിനുത, ആര്‍.റിജേഷ്, ടെക്‌നീഷ്യന്‍മാരായ ടി.പി.ദില്‍ഷാദ്, പി.മുബീന, നഴ്‌സുമാരായ കെ.ദീപ, പി.നീരജ, എസ്.സുജിത്ത് കുമാര്‍, വി.രശ്മി, പി.കദീജ എന്നിവരാണ് ശസ്ത്രക്രിയയില്‍ പങ്കെടുത്ത