in , , , , , , , , ,

അസിഡിറ്റിയുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

Share this story

സോഡിയം കൂടുതലുള്ള ഭക്ഷണക്രമം അസിഡിറ്റിക്ക് കാരണമാകും. അസിഡിറ്റിയുള്ളവര്‍ ഭക്ഷണകാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ദഹിക്കാന്‍ സമയമെടുക്കും. ഇത് എല്‍ഇഎസിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും ആമാശയം ശൂന്യമാക്കുന്നത് വൈകിപ്പിക്കുകയും അതുവഴി റിഫ്‌ലക്‌സ് ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

കഫീന്‍

കാപ്പിയിലെ സജീവ ഘടകമായ കഫീന്‍, ആസിഡ് ഉത്പാദനം വര്‍ധിപ്പിക്കുകയും ശരീരത്തില്‍ റിഫ്‌ലക്‌സിന് കാരണമാവുകയും ചെയ്യുന്നു. അതിനാല്‍, ഗ്രീന്‍ ടീ പോലുള്ള വീര്യം കുറഞ്ഞ ചായകളിലേക്ക് മാറാന്‍ ശ്രമിക്കുക. 

അമിതമായ ഉപ്പ്

സോഡിയം കൂടുതലുള്ള ഭക്ഷണക്രമം അസിഡിറ്റിക്ക് കാരണമാകുമെന്നും ഇത് വയറ്റിലെ അമ്ലം തിരിച്ച് അന്നനാളത്തിലേക്കു പോകുന്ന രോഗാവസ്ഥയായ ഗ്യാസ്‌ട്രോ ഈസോഫാഗല്‍ റിഫ്‌ളക്‌സ് ഡിസീസിന് (GERD) കാരണമാകുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 

തക്കാളി

തക്കാളിയിലും തക്കാളി ഉല്‍പന്നങ്ങളിലും മാലിക്, സിട്രിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും ആമാശയത്തില്‍ വളരെയധികം ഗ്യാസ്ട്രിക് ആസിഡ് ഉല്‍പ്പാദിപ്പിക്കും. തക്കാളി ഗ്യാസ്ട്രിക് ആസിഡിന്റെ അളവ് ഉയര്‍ത്തും. 

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങളില്‍ (ഓറഞ്ച്, കിവി, നാരങ്ങ) മറ്റ് പഴങ്ങളേക്കാള്‍ കൂടുതല്‍ ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് അസിഡിറ്റിയുടെ ലക്ഷണങ്ങളെ വഷളാക്കുന്നു.

എന്താണ് ഹൃദയാഘാതം

വേനല്‍ചൂടില്‍ നിന്നും കണ്ണിനെ സംരക്ഷിക്കാം