ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം കഴിക്കുന്ന ഭക്ഷണള്‍ വളരെ പ്രധാനപ്പെട്ടതാണ്. നാം കഴിക്കുന്ന പല ഭക്ഷണങ്ങളും അനാരോഗ്യത്തിലേക്ക് വാതില്‍ തുറക്കുന്നതാണ്. അതുകൊണ്ട് തന്നെ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ മുഖ്യപങ്ക് വഹിക്കുന്നതാണ് ഭക്ഷണം. എല്ലാ ദിവസവും കഴിക്കുന്ന ഭക്ഷണം ആരോഗ്യകരമാണോ അതോ അനാരോഗ്യകരമാണോ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ടോ എന്നുള്ളതെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന അവസ്ഥയില്‍ ഹൃദയത്തിന്റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കും അല്ലെങ്കില്‍ മരണത്തിലേക്ക് വരെ നമ്മളെ എത്തിക്കുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍ കാതെ നാം പലപ്പോഴും കഴിക്കുന്ന പല ഭക്ഷണങ്ങള്‍ക്കും നമ്മുടെ ജീവന്റെ വിലയാണ് ഉള്ളത് എന്ന കാര്യം ഓര്‍ത്തിരിക്കേണ്ടതാണ്.
സസ്യങ്ങളില്‍ നിന്ന് എടുക്കുന്ന കൊഴുപ്പ്
വനസ്പതി ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല. പകരമായി നെയ്യോ വിത്തുകള്‍ നിന്നും എടുക്കുന്ന കൊഴുപ്പോ ഉപയോഗിക്കുക.
സോഡ
സോഡയില്‍ രാസവസ്തുക്കള്‍ കുടല്‍ ബാക്ടീരിയയെ മാറ്റിമറിക്കുകയും ഒടുവില്‍ ഹൃദയത്തെ കൂടുതല്‍ അനാ രോഗ്യത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.
പഞ്ചസാര
പഞ്ചസാരയ്ക്കു പകരം തേന്‍ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക.
വൈറ്റ് ബ്രഡ്
അമിതമായി ബ്രെഡ് കഴിക്കുന്നത് പൊണ്ണത്തടി പ്രമേഹം ഹൃദ്രോഗം എന്നിവയ്ക്കു കാരണമാകുന്നു.
ഉപ്പ്
ഹൃദയസ്തംഭനം ഹൃദയാഘാതം വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ സ്‌ട്രോക്ക് പോസ്റ്റോഫീസ് തുടങ്ങിയവയ്ക്ക് കാരണമാകുന്നു