in , , , , , ,

വൃക്ക രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

Share this story

വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത്, പലപ്പോഴും തുടക്കത്തിലേ അറിയാതെ പോകുന്നതാണ് അസുഖം ഗുരുതരമാക്കുന്നതും, വൃക്കകള്‍ പ്രവര്‍ത്തന രഹിതമാകുന്നതിലേക്കും നയിക്കുന്നത്. മൂത്രാശയ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, ക്ഷീണവും ശ്വാസംമുട്ടും, മുഖത്തും കാലിലും നീര്, ഭക്ഷണത്തോട് താല്‍പര്യം ഇല്ലാതാകുക തുടങ്ങിയ പല ലക്ഷണങ്ങളും വ്യക്ക രോഗത്തിന്റെയാവാം. ഭക്ഷണത്തില്‍ ക്രമീകരണം കൊണ്ടു വന്നാല്‍ ഈ വേദനയെ നിങ്ങള്‍ക്ക് മറികടക്കാനാകും.

ഇറച്ചി, മുട്ട

ഇറച്ചി, മുട്ട പോലുള്ള ഭക്ഷണങ്ങള്‍ മൂത്രത്തില്‍ യൂറിക് ആസിഡിന്റെ അളവ് അനിയന്ത്രിതമാക്കും. മൃഗങ്ങളില്‍ നിന്നുള്ള പ്രോട്ടീന്‍ ഉപയോഗിച്ചുള്ള ഭക്ഷണപദാര്‍ഥങ്ങളും കാല്‍സ്യം വഴിയുള്ള വൃക്കയിലെ കല്ലിനുള്ള സാധ്യത വര്‍ധിപ്പിക്കും.

അരി, ഗോതമ്പ്

ഗോതമ്പ്, ബാര്‍ലി, അരി തുടങ്ങിയ ധാന്യങ്ങള്‍ ഉപയോഗിച്ചുള്ള ഭക്ഷണം മൂത്രത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

പഞ്ചസാര

പഞ്ചസാരയുടെ ഉപയോഗം വൃക്കയില്‍ കല്ല് രൂപപ്പെടാന്‍ കാരണമാകും. വൃക്കയില്‍ കല്ലുള്ളവര്‍ പഞ്ചസാരയും മധുരമുള്ള ഭക്ഷണപദാര്‍ഥങ്ങളും ഒഴിവാക്കുക.

ചീര, പരിപ്പ്

ഓക്‌സാലിക് ആസിഡിന്റെ സാന്നിധ്യമുള്ള ചീര, ഗോതമ്പ്, തവിട്, പരിപ്പുകള്‍, ചായ എന്നിവ ഒഴിവാക്കുന്നത് വൃക്കയിലെ കല്ല് കുറക്കാന്‍ സഹായകമാണ്. വിറ്റാമിന്‍ സിയെ ശരീരം ഓക്‌സലേറ്റ് ചെയ്യുന്നത് വൃക്കയിലെ കല്ല് രൂപപ്പെടാന്‍ കാരണമാകാറുണ്ട്. വിറ്റാമിന്‍, ധാതുക്കള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതിന് മുമ്പ് ഡോക്ടറുമായോ ഭക്ഷണ വിദഗ്ദരുമായോ ആലോചിക്കുന്നത് നന്നായിരിക്കും.

ഉപ്പ്

ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറക്കുന്നത് മൂത്രത്തില്‍ സോഡിയത്തിന്റെ അളവ് കുറക്കാന്‍ സഹായിക്കും. ഉയര്‍ന്ന അളവില്‍ ഉപ്പുള്ള സംസ്‌ക്കരിച്ച മാംസം, ടിന്നിലടച്ച സൂപ്പുകള്‍, നൂഡില്‍സ്, ഉപ്പുരുചിയുള്ള ലഘുഭക്ഷണം എന്നിവ ഒഴിവാക്കുന്നതാണ് ഉത്തമം.

നഴ്‌സസ് ദിനത്തിലും നഴ്‌സുമാര്‍ സമരത്തില്‍

കുരുന്നുകളെ വീഡിയോ കാണിക്കരുതേ – ലോകാരോഗ്യസംഘടന