- Advertisement -Newspaper WordPress Theme
FITNESSആര്‍ത്തവകാല ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

ആര്‍ത്തവകാല ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

ആര്‍ത്തവകാലം പലര്‍ക്കും വേദനയുടേതു കൂടിയാണ്. ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പങ്കുവെക്കുന്ന പെണ്‍കുട്ടികള്‍ നിരവധിയാണ്. ആര്‍ത്തവസമയത്തും ശരീരത്തിന് പോഷകസമ്പുഷ്ടമായ ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ആര്‍ത്തവകാല ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന ഭക്ഷണങ്ങളില്‍ ആദ്യത്തേത് തൈര് ആണ്. തൈരില്‍ ധാരാളം കാല്‍സ്യവും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇവ മസിലുകളെ സുഖപ്പെടുത്തുകയും പ്രീമെന്‍സ്ട്ര്വല്‍ സിന്‍ഡ്രത്തിനുള്ള (ആര്‍ത്തവത്തിന് ഒന്നോ രണ്ടോ ആഴ്ച മുമ്പ് പ്രത്യക്ഷപ്പെടുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളാണ് പിഎംഎസ് അഥവാ പ്രീമെന്‍സ്ട്ര്വല്‍ സിന്‍ഡ്രം. ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകളുടെ നിലയില്‍ വരുന്ന വ്യത്യാസങ്ങളാണ് പിഎംഎസിന്റെ കാരണങ്ങളിലൊന്ന്) ഒരു ഗ്ലാസ് മോരോ, നട്‌സിനോ പഴങ്ങള്‍ക്കോ ഒപ്പം അല്‍പം തൈരോ ആയി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയ നട്‌സും ആര്‍ത്തവകാല ഡയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് നമാമി പറയുന്നു. പ്രോട്ടീനും ഇവയില്‍ ധാരാളമുണ്ട്. ഇത് ആര്‍ത്തവകാലത്തെ അമിതമായുള്ള ആസക്തിയെ ഇല്ലാതാക്കും. വാഴപ്പഴത്തിനും ആര്‍ത്തവകാലത്ത് പ്രധാന പങ്കുണ്ട്. പൊട്ടാസ്യവും വിറ്റാമിന്‍ ബി സിക്‌സും ധാരാളമുള്ള വാഴപ്പഴത്തിന് ആര്‍ത്തവകാലത്തെ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ കഴിയും.

ധാരാളം വെള്ളം കുടിക്കണം എന്നതാണ്. ശുദ്ധമായ വെള്ളവും തേങ്ങാവെള്ളവും പച്ചക്കറികള്‍ കൊണ്ടുള്ള ജ്യൂസും മോരുമൊക്കെ കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്തണം. ഇത് നിര്‍ജലീകരണം മൂലമുണ്ടാകുന്ന തലവേദ കുറയ്ക്കും.

അവസാനത്തേത് ധാന്യങ്ങള്‍ ധാരാളം ഈ സമയത്ത് ഉള്‍പ്പെടുത്തണം എന്നതാണ്. ഇരുമ്പും സിങ്കും അടങ്ങിയ ധാന്യവര്‍ഗങ്ങള്‍ ആര്‍ത്തവകാല ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതു വഴി ആര്‍ത്തവ വേദന കുറയ്ക്കാന്‍ കഴിയുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme