ചീര
ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും പോഷകങ്ങളും ചീരയില്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍ക്ക് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിയും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനുള്ള ചില ഉയര്‍ന്ന ഫൈബര്‍ പച്ചക്കറികളില്‍ ചീരയും ഉള്‍പ്പെടുന്നു.
ബ്രൊക്കോളി
ബ്രൊക്കോളി വൈവിധ്യമാര്‍ന്നതും രുചികരവും ഹൃദയത്തിന് ആരോഗ്യകരമായ പോഷകങ്ങള്‍ നിറഞ്ഞതുമാണ്. ഉയര്‍ന്ന അളവിലുള്ള നാരുകളും വിറ്റാമിന്‍ സിയും ഉള്ളതിനാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനുള്ള മറ്റൊരു മികച്ച പച്ചക്കറി കൂടിയാണിത്. ബ്രൊക്കോളിയില്‍ ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തപ്രവാഹത്തിലെ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഓക്‌സീകരണം തടയാന്‍ സഹായിക്കുന്നു.
വഴുതന
ധാരാളം ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് വഴുതന. കൊളസ്ട്രോള്‍ അളവ് കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണ്. കൂടാതെ, ആന്റിഓക്സിഡന്റ് പ്രവര്‍ത്തനത്തിന് കാരണമാകുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്. വഴുതനങ്ങയില്‍ കഫീക്, ക്ലോറോജെനിക് ആസിഡ് തുടങ്ങിയ ഫിനോളിക് സംയുക്തങ്ങളും ഫ്‌ലേവനോയിഡുകളും ധാരാളം അടങ്ങിയിട്ടുണ്ട്.
വെണ്ടയ്ക്ക
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് വെണ്ടയ്ക്ക. ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള സംയുക്തങ്ങളാണ് പോളിഫെനോള്‍സ്. ഇത് വെണ്ടയ്ക്കയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.