- Advertisement -Newspaper WordPress Theme
FOODപ്രമേഹരോഗികള്‍ക്ക് വിലക്കപ്പെടാത്ത ഭക്ഷണങ്ങള്‍

പ്രമേഹരോഗികള്‍ക്ക് വിലക്കപ്പെടാത്ത ഭക്ഷണങ്ങള്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഭക്ഷണങ്ങളും ഒരുപരിധി വരെ സഹായിക്കും. പ്രമേഹം നിയന്ത്രണ വിധേയമാക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാനാകുമെന്ന് ന്യൂട്രീഷ്യനിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പ്രമേഹമുള്ളവര്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്.

മുഴുവന്‍ ധാന്യങ്ങള്‍: ഓട്സ്, ബാര്‍ലി, ക്വിനോവ തുടങ്ങിയ ധാന്യങ്ങള്‍ പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

ചിയ വിത്തുകള്‍: ഈ വിത്തുകളില്‍ നാരുകള്‍ കൂടുതലും ഡൈജസ്റ്റബിള്‍ കാര്‍ബോഹൈഡ്രേറ്റും കുറവാണ്. ഭക്ഷണം കുടലിലൂടെ നീങ്ങുകയും ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നതിന്റെ വേഗതകുറയ്ക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ അവ സഹായിക്കും.

പഴങ്ങള്‍: സ്‌ട്രോബെറി, മുന്തിരി, ആപ്പിള്‍ തുടങ്ങിയ പഴങ്ങള്‍ കൂടുതലായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യതയെ ഗണ്യമായി കുറയ്ക്കുന്നു.

പച്ചക്കറികള്‍: പച്ചക്കറികളില്‍ കുറഞ്ഞ കലോറിയും ഉയര്‍ന്ന നാരുകളുമുണ്ട്, ഇത്രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മത്തങ്ങ, വഴുതന, മത്തങ്ങ, തക്കാളി, ചെറുപയര്‍, കാരറ്റ്, ചീര, ബ്രോക്കോളി, കോളിഫ്‌ലവര്‍ തുടങ്ങിയവ കൂടുതല്‍ കഴിക്കുക.

വെളുത്തുള്ളി: പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാര, വീക്കം, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കാന്‍വെളുത്തുള്ളി സഹായിക്കുന്നു.

മല്ലി: ഗ്ലൂക്കോസ് അളവ് ക്രമപ്പെടുത്താന്‍ മല്ലി സഹായിക്കുന്നു.


ആപ്പിള്‍ സിഡെര്‍ വിനെഗര്‍: പുളിപ്പിച്ച അസറ്റിക് ആസിഡ് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme