in , , , , , , ,

ശരീരഭാരം കുറയ്ക്കാനും വീണ്ടും കൂടാതിരിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Share this story

ശരീര ഭാരം കുറയ്ക്കേണ്ടത് പ്രധാനമാണ്, എന്നാല്‍ നഷ്ടപ്പെട്ട ശരീരഭാരം കൂട്ടാതിരിക്കുന്നതിലാണ് കൂടുതല്‍ പ്രധാനം. പലരും വിജയകരമായി ശരീര ഭാരം കുറയ്ക്കാറുണ്ട്. പക്ഷേ, അവരില്‍ പലര്‍ക്കും ഇത് അധികകാലം നിലനിര്‍ത്താന്‍ കഴിയില്ല, പഴയതുപോലെ തന്നെ ശരീര ഭാരം കൂടാറുണ്ട്. ശരീര ഭാരം കുറയ്ക്കാനും ദീര്‍ഘകാലം അത് നിലനിര്‍ത്താനും സ്ഥിരതയും അച്ചടക്കവും ആവശ്യമാണ്.

അനുയോജ്യമായ ശരീര ഭാരത്തില്‍ തുടരാന്‍ ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കണമെന്നും അതില്‍ ആരോഗ്യകരമായ ഭക്ഷണവും എല്ലാ ദിവസവും വ്യായാമവും ഉള്‍പ്പെടുത്തേണ്ടതുണ്ട്. ശരീര ഭാരം കുറയ്ക്കേണ്ടത് പ്രധാനമാണ്, എന്നാല്‍ നഷ്ടപ്പെട്ട ശരീരഭാരം കൂട്ടാതിരിക്കുന്നതാണ് കൂടുതല്‍ പ്രധാനം. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ചെയ്യുന്ന കാര്യങ്ങള്‍ എപ്പോഴും പ്രായോഗികവും സുസ്ഥിരവുമാണെന്ന് ഉറപ്പാക്കുക.

  • ശാരീരികമായി ആക്ടീവായിരിക്കുക.
  • എല്ലാ ദിവസവും 7000 മുതല്‍ 8000 വരെ ചുവടുകള്‍ വയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
  • ആഴ്ചയില്‍ നാലു ദിവസമെങ്കിലും വ്യായാമം ചെയ്യുക.
  • ആരോഗ്യകരമായ ഭക്ഷണവും ജങ്ക് ഫുഡും സന്തുലിതമാക്കുക.
  • 80 ശതമാനവും ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ശേഷിക്കുന്ന 20 ശതമാനത്തില്‍ ജങ്ക് ഫുഡ് ഉള്‍പ്പെടുത്തുക.

ശരീരത്തില്‍ ഇഎസ്ആര്‍ (ESR) കൂടുന്നത് എന്തു കൊണ്ട്?

പ്രമേഹരോഗികള്‍ക്ക് വിലക്കപ്പെടാത്ത ഭക്ഷണങ്ങള്‍