- Advertisement -Newspaper WordPress Theme
HEALTHമൈഗ്രെയ്ന്‍ മുതല്‍ തണ്ടര്‍ക്ലാപ് വരെ

മൈഗ്രെയ്ന്‍ മുതല്‍ തണ്ടര്‍ക്ലാപ് വരെ

പലരും അനുഭവിക്കുന്ന വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് തലവേദന. ഇതിന്റെ കാരണമെന്തെന്ന് പോലും പലപ്പോഴും നമുക്ക് അറിയാന്‍ സാധിക്കാറില്ല.
പനിയോ മറ്റ് അസുഖങ്ങള്‍ എന്തെങ്കിലുമോ ഉണ്ടാകുമ്പോള്‍ അതിന്റെ കൂടെ തലവേദനയും ഉണ്ടാകാറുണ്ട്. എന്നാല്‍ പതിവായി തലവേദന അനുഭവിക്കുന്നവരുടെ നമ്മുടെ കൂട്ടത്തില്‍ ഉണ്ട്.അതിനാല്‍ എന്നും തലവേദന ഉള്ളവര്‍ ആണെങ്കില്‍ ഒരിക്കലും അതിനെ അവഗണിക്കരുത്.

തീര്‍ച്ചയായും ഡോക്ടറെ കണ്ട് അതിന്റെ കാരണം കണ്ടെത്തണം.
വ്യത്യസ്ത ആളുകളില്‍ വ്യത്യസ്ത താരം തലവേദനകള്‍ ആണ് സാധാരണ രീതിയില്‍ കണ്ടുവരുന്നത്. സൈനസ് തലവേദനയാണ് ഇതില്‍ ഒന്ന്. കവിളെല്ലുകളിലും മൂക്കിന്റെ പാലത്തിലുമെല്ലാം ശക്തിയായ വേദന അനുഭവപ്പെടുന്നതാണ് ഇതിന്റെ ലക്ഷണം.ചെവിയടയുകയും ചെറിയ പനിയും മൂക്കടപ്പും, മുഖത്ത് നീര്‍ക്കെട്ടുണ്ടാവുകയും ചെയ്യുന്നതും ഇതിന്റെ മറ്റ് ലക്ഷണങ്ങളാണ്.

ക്ലസ്റ്റര്‍ തലവേദനയാണ് അടുത്തത്. കണ്ണുകള്‍ക്ക് ചുറ്റും ഏറെ നേരം നീണ്ടുനില്‍ക്കുന്ന വിങ്ങലനുഭവപ്പെടുന്നതാണ് ഇതിന്റെ ലക്ഷണം.
ദിവസത്തില്‍ രണ്ടോ മൂന്നോ തവണ ഇത് വന്നേക്കാം. 15 മിനുറ്റ് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ വേദന നീണ്ടുനിന്നേക്കാം.മാനസിക സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നും തലവേദനയുണ്ടാകാം. ഇത് അധികവും കൗമാരക്കാരിലും യുവാക്കളിലുമാണ് കണ്ടുവരാറ്. ഇടയ്ക്കിടെ വന്നുപോകുന്ന വേദനയാണ് ഇതിന്റെ ലക്ഷണം. ചെറിയ രീതിയില്‍ വന്ന് പിന്നീട് ശക്തിപ്പെടുന്ന തരം വേദനയാണിതില്‍ അനുഭവപ്പെടുക.

മൈഗ്രേയ്‌നാണ് മറ്റൊരു തരത്തിലുള്ള തലവേദന. താരതമ്യേന കാഠിന്യം കൂടിയ തരം വേദനയാണ് ഇിതല്‍ അനുഭവപ്പെടാറ്. നാല് മണിക്കൂര്‍ മുതല്‍ 3 ദിവസങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന വേദനയാകാം ഇതില്‍ അനുഭവപ്പെടുന്നത്.വിശപ്പില്ലായ്മ, ദഹനപ്രശ്‌നം, ഛര്‍ദ്ദി, ക്ഷീണം, കാഴ്ച മങ്ങുന്നത് തുടങ്ങിയവയെല്ലാം മൈഗ്രേയ്‌ന്റെ ലക്ഷണങ്ങളാണ്.
ഹോര്‍മോണുകളില്‍ വരുന്ന വ്യതിയാനങ്ങളും തലവേദനയ്ക്ക് കാരണമാകാം. ഇത് സാധാരണഗതിയില്‍ സ്ത്രീകളിലാണ് കണ്ടുവരാറ്.
ആര്‍ത്തവ വിരാമത്തോടടുപ്പിച്ചുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിന് വഴിവയ്ക്കുന്നത്.

തണ്ടര്‍ക്ലാപ് തലവേദനയാണ് അടുത്തത്. തലയ്ക്കുള്ളില്‍ പെട്ടെന്ന് ഒരു വേദന വരികയും അടുത്ത മിനിറ്റില്‍ തലവേദന അതിന്റെ പരമാവധി തീവ്രതയില്‍ എത്തുന്നതാണ് തണ്ടര്‍ക്ലാപ് തലവേദന എന്നു പറയുന്നത്.
ഇതിന് പിന്നാലെ ഛര്‍ദ്ദി, ഓക്കാനം പോലുള്ളവയ്ക്കും സാധ്യതയുണ്ട്. ചിലര്‍ക്ക് തലവേദന പരമാവധി ആകുന്നതിന് പിന്നാലെ ബോധം നഷ്ടപ്പെടുകയും ചെയ്യും. വളരെ അപകടകരമായ ഒരു അവസ്ഥയാണിത്. തലച്ചോറിലെ രക്തസ്രാവം അല്ലെങ്കില്‍ അന്യൂറിസം പോലുള്ള
ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമാകാമിത്.
സ്‌ട്രോക്ക്, ബ്രെയിന്‍ ഇഞ്ചുറി തുടങ്ങിയിവയ്ക്കും സാധ്യതയുണ്ട്.

ഇതിനു പുറമെ മറ്റ് പല രോഗങ്ങളുടെ ലക്ഷണമായും തലവേദന ഉണ്ടാകാറുണ്ട്.തലവേദനയ്‌ക്കൊപ്പം കാഴ്ച മങ്ങുന്ന അവസ്ഥ ഉണ്ടെങ്കില്‍ ഇത് സ്‌ട്രോക്കിന്റെ ലക്ഷണമാകാം. കൂടാതെ പെട്ടന്നു കാരണമൊന്നും കൂടാതെ തലവേദനയുണ്ടാകുകയും 24 മണിക്കൂറിനുള്ളി രൂക്ഷമാകുകയും ചെയ്താല്‍ ഇതു സ്‌ട്രോക്കിന്റെ ലക്ഷണമാകാം.
കഴുത്തിനു പിറകില്‍ വേദനയും പനിയും ഒപ്പം തലവേദയും ഉണ്ടെങ്കില്‍ ഇതു മെനഞൈ്ജറ്റിസിന്റെ ലക്ഷണമാകാം

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme