ഇന്നത്തെ കാലത്ത് സ്ത്രീ പുരുഷ ഭേദമന്യേ പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് വയര്‍ ചാടുന്നത്. ആണുങ്ങള്‍ക്കിത് കുടവയര്‍ എന്നു പറയാം. ഭക്ഷണ ശീലത്തെയോ ജീവിത രീതികളേയോ എന്തിനെ കുറ്റപ്പെടുത്തിയാലും ഇത് ആരോഗ്യത്തിന് ഏറെ ദോഷം വരുത്തുന്ന ഒന്നാണ്. കാരണം വയറ്റിലെ കൊഴുപ്പ് ശരീരത്തിന്റെ മറ്റേതു ഭാഗത്തെ കൊഴുപ്പിനേക്കാളും ദോഷകരമാണ്. പെട്ടെന്ന് അടിഞ്ഞു കൂടും. എന്നാല്‍ ഈ കൊഴുപ്പു പോകാന്‍ ഏറെ ബുദ്ധിമുട്ടുമാണ്.
വയര്‍ കളയാന്‍ ലിപോസക്ഷന്‍ പോലുള്ള വഴികള്‍ ഉണ്ടെങ്കിലും ഇതൊന്നും ആരോഗ്യത്തിന് അത്ര കണ്ട് നല്ലതല്ല. പൊതുവേ പല ദോഷങ്ങളും ഉണ്ടാക്കുകയും ചെയ്യും. ഇതിനുള്ള നല്ലൊരു പ്രതിവധിയാണ് വീട്ടു വൈദ്യങ്ങള്‍.
അടുക്കളയിലെ തന്നെ പല കൂട്ടുകളും ഇക്കാര്യത്തില്‍ സഹായകമാണ്. ഇതില്‍ ഒന്നാണ് ഇഞ്ചി. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ചു കൊഴുപ്പു കത്തിച്ചു കളയുന്ന ഒന്നാണിത്. ഇഞ്ചിയിലെ ജിഞ്ചറോളുകളാണ് ഇൗ ഗുണം നല്‍കുന്നത്. ജിഞ്ചറിലെ ജിഞ്ചറോളുകള്‍ കൊഴുപ്പു നീക്കിക്കളയുന്ന ഒന്നാണ്.
ഇഞ്ചിയ്‌ക്കൊപ്പം മഞ്ഞള്‍ കൂടി ചേര്‍ത്താണ് ഈ പ്രത്യേക പാനീയമുണ്ടാക്കുന്നത്. മഞ്ഞളു ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കി വയര്‍ കുറയ്ക്കാന്‍ നല്ലതാണ്. ലിവര്‍ ശുദ്ധീകരിയ്ക്കുന്നതിലൂടെ കൊഴുപ്പു നീക്കാനുള്ള ലിവര്‍ പ്രവര്‍ത്തനത്തെ ഇതു സഹായിക്കുന്നു. ലിവറിന്റെ പ്രവര്‍ത്തനം വയറ്റിലെ കൊഴുപ്പു നീക്കാന്‍ ഏറെ അത്യാവശ്യമാണ്. ലിവര്‍ തകരാറുള്ളവരില്‍ വയര്‍ ചാടുന്നതും സാധാരണയാണ്.
തേനും ഈ പാനീയത്തില്‍ ഒരു ചേരുവയാണ്. തേനും ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. വയര്‍ കുറയ്ക്കാന്‍ ഏറെ ഗുണകരം.
വയര്‍ ചാടുന്നുവെങ്കില്‍ ഈ ഇഞ്ചിപ്പാനീയം 1 മാസം
2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 2 ടേബിള്‍ സ്പൂണ്‍ ഇഞ്ചി, 1 ടേബിള്‍ സ്പൂണ്‍ തേന്‍, 2 കപ്പു വെള്ളം
2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 2 ടേബിള്‍ സ്പൂണ്‍ ഇഞ്ചി, 1 ടേബിള്‍ സ്പൂണ്‍ തേന്‍, 2 കപ്പു വെള്ളം എന്നിവയാണ് ഈ പ്രത്യേക മിശ്രിതമുണ്ടാക്കാന്‍ വേണ്ടത്.
ഇഞ്ചി
തൊലി നീക്കിയ ഇഞ്ചി വെള്ളത്തിലിട്ടു 10 മിനിറ്റു നേരം കുറഞ്ഞ ചൂടിലുള്ള വെള്ളത്തിട്ടു തിളപ്പിയ്ക്കുക. ഇത് പിന്നീട് ഊറ്റിയെടുക്കുക.
മഞ്ഞള്‍പ്പൊടി
ഈ പാനീയത്തിലേയ്ക്ക് മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കണം. ചെറുചൂടാകുമ്ബോള്‍ തേന്‍ ചേര്‍ക്കുക. ചൂടുവെള്ളത്തില്‍ തേന്‍ കലര്‍ത്തരുത്. വേണമെങ്കില്‍ രുചിയ്ക്കായി ലേശം നാരങ്ങാനീരും ചേര്‍ക്കാം. നാരങ്ങാനീര് ഗുണം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.
ഇത് ദിവസവും
ഇത് ദിവസവും രാവിലെ വെറുംവയറ്റില്‍ 1 ഗ്ലാസ് കുടിയ്ക്കുക. ദിവസം മുഴുവന്‍ പല തവണയായി ഇതു കുടിയ്ക്കുകയും ചെയ്യാം. ഇത് തടി കുറയ്ക്കാനും വിശപ്പു കുറയ്ക്കാനും ഊര്‍ജം നല്‍കാനുമെല്ലാം സഹായിക്കും. അടുപ്പിച്ച് അല്‍പനാള്‍ ചെയ്താല്‍ തടിയും വയറുമെല്ലാം കുറയും.
ഈ ഇഞ്ചി മഞ്ഞള്‍ തേന്‍ പാനീയം
ഈ ഇഞ്ചി മഞ്ഞള്‍ തേന്‍ പാനീയം കുടിയ്ക്കുമ്ബോള്‍ ഇഞ്ചി അചചയ പ്രക്രിയ ശക്തിപ്പെടുത്തി ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്നു.
മഞ്ഞളിലെ കുര്‍കുമിന്‍ കൊഴുപ്പു കോശങ്ങള്‍ വിഘടിച്ച് വര്‍ദ്ധിയ്ക്കുന്നതു തടയുന്നു. ഇതുവഴി പുതിയ കൊഴുപ്പു കോശങ്ങളുടെ വര്‍ദ്ധനവ് തടയുന്നു. പ്രത്യേകിച്ചും വയറിനു ചുറ്റും പെട്ടെന്നു കൊഴുപ്പു കോശങ്ങള്‍ ഇരട്ടിയാകാന്‍ സാധ്യതയുള്ളപ്പോള്‍ മഞ്ഞള്‍ ഇവയെ തടഞ്ഞു നിര്‍ത്താന്‍ ഏറെ സഹായകമാണ്