- Advertisement -Newspaper WordPress Theme
HEALTHഇ എസ് ആർ കൂടുന്നെങ്കിൽ സൂക്ഷിക്കുക

ഇ എസ് ആർ കൂടുന്നെങ്കിൽ സൂക്ഷിക്കുക

രക്ത പരിശോധനകൾ നടത്തുന്ന എല്ലാവർക്കും സുപരിചിതമായ ഒരു പദമാണ്ഇ.എസ്.ആർ എന്നത്. എന്നാൽ എന്താണ് ഇ.എസ്.ആർ എന്ന് അധികമാർക്കും അറിയില്ല. സാധാരണയായി 20 മില്ലീ മീറ്ററില്താഴെയായിരിക്കും ഒരു വ്യക്തിയുടെ ഇ.എസ്.ആർ ഇതിലധികം വരുന്നത് ശരീരത്തിൽ ബാധിച്ചിരിക്കുന്ന ഇൻഫക്ഷന്റെയോ മറ്റു രോഗങ്ങളുടെയോ സൂചന ആയിരിക്കുമെന്നതിനാൽ ഡോക്ടർമാർ ഈ പരിശോധനയ്ക്ക് വലിയ പ്രാധാന്യം കല്പിച്ചിരിക്കുന്നു.

എറിത്രോസൈറ്റ് സെഡിമെന്റേഷന്റേറ്റ് എന്നണ് ഇ.എസ്.ആർ എന്ന പദത്തിന്റെ പൂർണ്ണരൂപം. രോഗിയുടെ ശരീരത്തിൽ നിന്നും ശേഖരിച്ച രക്തത്തിൽ അതു കട്ടപിടിക്കാതിരിക്കാനുള്ള രാസവസ്തുക്കൾ ചേർത്ത ശേഷം ഒരു ചെറിയഗ്ലാസ്സ് ട്യൂബിലൊഴിച്ച് അതു കുത്തനെ നിർത്തി ചുവന്ന രക്താണുക്കൾ അടിയുന്ന സമയം കണക്കാക്കിയാണ് ഇ.എസ്.ആർ നിർണയിക്കുന്നത്. സ്ത്രീകളിൽ പുരുഷന്മാരെ അപേക്ഷിച്ച് ഇ.എസ്.ആർ. നിരക്ക് കൂടുതലായിരിക്കും.

അതു പോലെപ്രായം കൂടും തോറും ഇത് കൂടി വരുന്നതായും ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.എങ്കിലും നിരക്ക് 20 മില്ലീ മീറ്ററിൽ കൂടുതലാവുകയാണെങ്കിൽ മറ്റു രോഗപരിശോധനകൾ നോക്കേണ്ടിവരും. ശരീരത്തിലെ ഏതെങ്കിലും ഭാഗങ്ങളിലുണ്ടാകുന്ന നീർക്കെട്ട്, ആസ്ത്മ, അലർജി രോഗങ്ങൾ എന്നിവയുള്ളവർക്ക് ഇ.എസ്.ആർ കൂടുതലായിരിക്കും. പരിശോധനയിൽ ഇവയൊന്നുമില്ലെന്നു കണ്ടാൽ ഇതുസംബന്ധമായ രോഗങ്ങൾ,വൃക്കരോഗങ്ങൾ, ക്യാൻസർ തുടങ്ങിയവ പരിശോധിക്കണം.

ആഴ്ചകളോളം നീണ്ടു നിൽക്കുന്ന ചുമയുള്ളവരിലെ കൂടിയ ഇ.എസ്.ആർ ക്ഷയരോഗത്തിന്റെ ലക്ഷണമായും കാണാറുണ്ട്. രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കൂടുന്ന പോളിസൈത്തീമിയ ഹൃദയപ്രവർത്തനങ്ങളിലെ തകരാറുകൾ എന്നീ സാഹചര്യങ്ങളിൽ ഇ.എസ്.ആര്. നിരക്ക് കുറഞ്ഞു വരുന്നതായും കാണാറുണ്ട്.ചികിത്സയിലിരിക്കുന്ന രോഗികളുടെ രക്തത്തിലെ ഇ.എസ്.ആർ പരിശോധിച്ച് രോഗതീവ്രത അളക്കാൻ സാധിക്കും.

രോഗം കുറയുമ്പ ഈ നിരക്കും കുറഞ്ഞുവരുന്നതായാണ് കണ്ടു വരുന്നത്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്തവർക്കും ചിലപ്പോൾ ഇ.എസ്.ആർ കൂടാറുണ്ട്.അത്തരക്കാര്വിദഗ്ധ പരിശോധന നടത്തി രോഗങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.രക്തം നിറച്ച് കുത്തനെ നിര്ത്തുന്ന ട്യൂബിന്റെ നേരിയചെരിവു പോലും പരിശോധനാ ഫലത്തെ ബാധിച്ചേക്കുമെന്നതിനാൾ വളരെ സൂക്ഷ്മത ആവശ്യമുള്ള ഒരു പരിശോധനാ പ്രക്രിയയാണിത്.ഇതുകൊണ്ടാണ് ഒരേ ലാബിൽ തന്നെ പരിശോധിക്കാതെ വിവിധ ലാബുകളിൽ രക്ത പരിശോധന നടത്തണമെന്ന് ഡോക്ടർ മാർ സാധാരണയായി നിർദ്ദേശിക്കാറുള്ളത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme