ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പതിവായി കുടിക്കുന്ന പാനീയമാണ് ഗ്രീൻ ടീ. കഫീൻ, ആന്റി ഓക്സിഡൻറുകൾ എന്നിവ ഗ്രീൻ ടീയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഗ്രീൻ ടീ പലപ്പോഴും ദീർഘായുസ്സും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യതയും കുറയ്ക്കുന്നതിനും സഹായിക്കുന്നതായി പറയുന്നു.
ഗ്രീൻ ടീ പതിവായി കുടിക്കുന്നത് രക്തസമ്മർദ്ദം, കൊളസ്ട്രോൾ, സമ്മർദ്ദം, ഉത്കണ്ഠ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നു. ഗ്രീൻ ടീയിലെ ഫ്‌ളേവനോയിഡ് ആരോഗ്യഗുണങ്ങൾക്ക് കാരണമാകുന്ന പ്രധാന ഘടകമാണ്. ഫ്ലേവനോയിഡുകൾ എന്ന് സസ്യ പദാർത്ഥങ്ങൾ പല പഴങ്ങളിലും പച്ചക്കറികളിലും സ്വാഭാവികമായും കാണപ്പെടുന്നു. ഫ്ലേവനോയിഡുകൾ ആറ് വ്യത്യസ്ത ഇനങ്ങളിലാണ് വരുന്നത്. ഫ്ലേവനോയ്ഡുകൾ സെല്ലുലാർ പ്രവർത്തനം നിയന്ത്രിക്കുന്നതിനും ഓക്സിഡേറ്റീവ് നാശത്തെ തടയുന്നതിനും സഹായിക്കുന്നു.
ഗ്രീൻ ടീയിൽ ധാരാളം എപ്പിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ് (ഇജിസിജി) അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഒരു ആൻ്റിഓക്‌സിഡൻ്റാണ്. ഫ്ലേവനോയിഡുകൾ വീക്കം കുറയ്ക്കുന്നതിലൂടെ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നു. കൂടാതെ, അതിൽ അമിനോ ആസിഡ് എൽ-തിയനൈൻ അടങ്ങിയിട്ടുണ്ട്.
ഗ്രീൻ ടീയിലെ ആൻ്റിഓക്‌സിഡൻ്റുകൾ രക്തയോട്ടം വർധിപ്പിച്ച് രക്തസമ്മർദ്ദം കുറയ്ക്കും. ഇത് വീക്കം നിയന്ത്രിക്കുന്നതിലൂടെ ഹൃദയത്തെ സംരക്ഷിക്കുന്നു. ചില ഗവേഷണങ്ങൾ അനുസരിച്ച്, ദിവസവും മൂന്ന് കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് മയോകാർഡിയൽ ഇൻഫ്രാക്ഷൻ, സ്ട്രോക്ക് എന്നിവയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും.
ഗ്രീൻ ടീ ഉത്കണ്ഠ കുറയ്ക്കുക ചെയ്യുന്നു. പോളിഫെനോളുകളുമായി ചേർന്ന് എൽ-തിയനൈൻ, കഫീൻ എന്നിവയുടെ സംയോജനമാണ് ഇതിന് കാരണം. ഇത് ഓർമ്മശക്തി കൂട്ടുന്നതിനും സ്ട്രെസ് കുറയ്ക്കുന്നതിന് ഫലപ്രദമാണ്.
ഗ്രീൻ ടീയിൽ കാറ്റെച്ചിൻസ് എന്ന ആൻ്റിഓക്‌സിഡൻ്റുകൾ കരളിലെ കൊഴുപ്പും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു. പതിവായി ഗ്രീൻ ടീ കുടിക്കുന്നത് കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഫാറ്റി ലിവർ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.