- Advertisement -Newspaper WordPress Theme
HAIR & STYLEഗൈനക്കോളജി സമ്മേളനം ഫെബ്രുവരി ഏഴുമുതൽ തലസ്ഥാനത്ത്

ഗൈനക്കോളജി സമ്മേളനം ഫെബ്രുവരി ഏഴുമുതൽ തലസ്ഥാനത്ത്

തിരുവനന്തപുരം: 47 -ാമത് അഖില കേരള ഗൈനക്കോളജി സമ്മേളനം ഫെബ്രുവരി ഏഴിന് ആരംഭിക്കും. വൈകുന്നേരം നാലിന് തിരുവനന്തപുരം ട്രാവൻകൂർ ഗ്രീൻഫീൽഡ് ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ ആരോഗ്യമന്ത്രി വീണാ ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. യുകെയിലെ റോയൽ കോളേജ് ഓഫ് ഒബ്സ്റ്റട്രിക്സ് ആൻ്റ് ഗൈനക്കോളജിപ്രസിഡൻ്റ് ഡോ റാണി താക്കർ, ഡോ അബ്ദുൾ എച്ച് സുൽത്താൻ തുടങ്ങി ഏഴോളം അന്താരാഷ്ട്ര ഫാക്കൽറ്റികളും 25 ദേശീയ ഫാക്കൽറ്റികളും സംസ്ഥാനത്തെ 700 ഗൈനക്കോളജി സ്പെഷ്യലിസ്റ്റുകളും സമ്മേളനത്തിൽ പങ്കെടുക്കും.

ബിരുദാനന്തര വിദ്യാർത്ഥികളും മറ്റു ഫാക്കൽറ്റികളും അവതരിപ്പിക്കുന്ന പ്രബന്ധങ്ങളും സമ്മേളനത്തിൻ്റെ പ്രത്യേകതയാണ്.കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് – ഗൈനക്കോളജിയുടെയും തിരുവനന്തപുരം ഗൈനക്കോളജി സൊസൈറ്റിയുടെയും മെഡിക്കൽ കോളേജ് ഒബ്സ്റ്റട്രിക്സ് ആൻ്റ് ഗൈനക്കോളജിയുടെയും
ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നസമ്മേളനം ഫെബ്രുവരി ഒൻപതിന് അവസാനിക്കും

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme