in , , , , , , ,

വൃക്കകളെ തകരാറിലാക്കുന്ന ശീലങ്ങള്‍

Share this story

ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുകയും വിഷാംശങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യുകയും ചെയ്യുന്ന അവയവങ്ങളാണ് വൃക്കകള്‍. വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ വരുന്ന തകരാറുകള്‍ ശരീരത്തില്‍ പല സങ്കീര്‍ണതകള്‍ക്കും കാരണമാകാറുണ്ട്.

സ്ഥിരമായി വേദനസംഹാരികള്‍ ഉപയോഗിക്കുന്നത് തലവേദന കുറയ്ക്കാന്‍ സഹായിച്ചേക്കാം. എന്നാല്‍ അവ അമിതമായി ഉപയോഗിക്കുന്നത് വൃക്കകള്‍ക്ക് അപകടകരമാണെന്ന് പഠനങ്ങള്‍ പറയുന്നു. അത്തരം മരുന്നുകളുടെ അമിതമായ ഉപഭോഗം വൃക്കകള്‍ക്ക് സ്ഥിരമായ തകരാറുണ്ടാക്കാം. സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ സോഡിയം, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അവ നമ്മുടെ വൃക്കകളെ ദോഷകരമായി ബാധിക്കും. പ്രമേഹവും രക്തസമ്മര്‍ദ്ദവും നിശബ്ദ കൊലയാളികളാണ്

ഡെറാഡൂണിലെ മാക്സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കിഡ്‌നി ട്രാന്‍സ്പ്ലാന്റ് വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ഗൗരവ് ശങ്കര്‍ പാണ്ഡെ പറഞ്ഞു.

ഇന്നത്തെ കാലത്ത് ഉദാസീനമായ ജീവിതശൈലി വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിതവണ്ണം, പ്രമേഹത്തിനും രക്താതിമര്‍ദ്ദത്തിനും ഒരു അപകട ഘടകമാണ്. പതിവ് ശാരീരിക വ്യായാമം രക്തസമ്മര്‍ദ്ദം മെച്ചപ്പെടുത്തുകയും മെറ്റബോളിസത്തെ നിയന്ത്രിക്കാന്‍ സഹായിക്കുകയും മൊത്തത്തിലുള്ള ക്ഷേമത്തിന് വളരെ പ്രധാനമാണ്. ലഹരിവസ്തുക്കളുടെ ദുരുപയോഗം ക്യാന്‍സറിന് കാരണമാകുന്നതിനൊപ്പം വൃക്ക തകരാറിലാകുന്നതിന് കാരണമാകും.

പുകവലി ഉപേക്ഷിക്കുന്നത് രക്തസമ്മര്‍ദ്ദം മെച്ചപ്പെടുത്താനും സഹായിക്കും. വിട്ടുമാറാത്ത മദ്യപാനം കരള്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ഇത് വൃക്ക പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നും ഡോ.ഗൗരവ് ശങ്കര്‍ പറഞ്ഞു. വൃക്കകളെ ദോഷകരമായി ബാധിക്കുന്ന ചില ശീലങ്ങള്‍ എന്തൊക്കെയാണെന്ന് ഡോ.ഗൗരവ് ശങ്കര്‍ പറയുന്നു.

വളരെയധികം പ്രോട്ടീന്‍ കഴിക്കുന്നത് വ്യക്കകള്‍ക്ക് ദോഷം ചെയ്യും. അനിമല്‍ പ്രോട്ടീന്‍ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ ആസിഡ് ഉത്പാദിപ്പിക്കുന്നു. ഇത് അസിഡോസിസിന് കാരണമാകും. വൃക്കകള്‍ക്ക് ആവശ്യമായ ആസിഡ് ഇല്ലാതാക്കാന്‍ കഴിയാത്ത അവസ്ഥ ഇത് അവയവങ്ങളെ ദോഷകരമായി ബാധിക്കുന്നു.

ഉപ്പ് അമിതമായി കഴിക്കുന്നത് വൃക്കകള്‍ക്ക് മാത്രമല്ല മൊത്തത്തിലുള്ള ആരോ?ഗ്യത്തിന് പ്രശ്‌നമാണ്. ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങളില്‍ ധാരാളം സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും കാലക്രമേണ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. അമിതമായ ഉപ്പ് വൃക്കകളില്‍ നേരിട്ട് ടിഷ്യു സ്വാധീനം ചെലുത്തുന്നു. ഇത് ഹൈപ്പര്‍ട്രോഫിയും ഫൈബ്രോസിസും ഉണ്ടാക്കുന്നു. അമിതമായ ഉപ്പ് വൃക്കയിലെ കല്ലിനും കാരണമാകുമെന്നും ഇറ്റലിയിലെ സാന്‍ ജിയോവാനി ബോസ്‌കോ ഹോസ്പിറ്റല്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നു.

വേദനസംഹാരികള്‍ അമിതമായി ഉപയോഗിക്കുന്നത് വൃക്കകള്‍ക്ക് ദോഷം ചെയ്യും. പെയിന്‍ കില്ലര്‍ അമിതമായി ഉപയോഗിക്കുന്നത് വൃക്കകള്‍ക്ക് അപകടകരമാണെന്ന് പഠനങ്ങള്‍ പറയുന്നു. വേദനസംഹാരികളുടെ ദീര്‍ഘകാല ഉപയോഗം കിഡ്നി ക്യാന്‍സറിനുള്ള സാധ്യത 50 ശതമാനം വര്‍ദ്ധിപ്പിക്കുന്നതായി ആര്‍ക്കൈവ്സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

സംസ്‌കരിച്ച ഭക്ഷണം യഥാര്‍ത്ഥത്തില്‍ വൃക്കകള്‍ക്ക് ഹാനികരമാണ്. സംസ്‌കരിച്ച ഭക്ഷണങ്ങള്‍ സോഡിയം, ഫോസ്ഫറസ് എന്നിവയുടെ കലവറയാണ്. ഇത് വൃക്കരോഗത്തിന് കാരണമാകും.

വളരെ കുറച്ച് ഉറക്കം വൃക്കകളുടെ പ്രവര്‍ത്തനം അതിവേഗം കുറയുന്നതിന് കാരണമാകുമെന്ന് ബോസ്റ്റണിലെ ബ്രിഗാമിലെയും വിമന്‍സ് ഹോസ്പിറ്റലിലെ ?ഗവേഷകര്‍ പറയുന്നു.

അമിത മദ്യപാനം വിട്ടുമാറാത്ത വൃക്കരോഗത്തിന്റെ (സികെഡി) അപകടസാധ്യത ഇരട്ടിയാക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തി.

പുകവലി വൃക്കയെ തകരാറിലാക്കുന്നതുപോലെ നിങ്ങള്‍ പുകവലിക്കുമ്പോള്‍ അത് ഹൃദയത്തെയും രക്തക്കുഴലുകളെയും തകരാറിലാക്കുന്നു. ഇത് വൃക്കയിലേക്കുള്ള രക്തയോട്ടം മോശമാക്കുന്നു. ഇത് കാലക്രമേണ അവയെ നശിപ്പിക്കുന്നു. ദീര്‍ഘകാല സിഗരറ്റ് വലിക്കുന്നത് ഹൃദയസ്തംഭനത്തിനുള്ള സാധ്യത ഇരട്ടിയാക്കുന്നതായി ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ നടത്തിയ ഒരു പുതിയ പഠനത്തില്‍ പറയുന്നു.

വാതവേദന ശമിപ്പിക്കാന്‍ കരിങ്കുറഞ്ഞിപ്പൂക്കള്‍

ആമാശയത്തിലെ ക്യാന്‍സര്‍